കാണികളെ വിസ്മയിപ്പിച്ച്​ ഡോഗ് സ്ക്വാഡ്​ ഷോ

ആലപ്പുഴ: സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജില്ല പൊലീസ് കെ-9 സ്ക്വാഡിലെ ശ്വാനന്മാരുടെ അഭ്യാസപ്രകടനം ആകർഷകമായി. അഞ്ച്​ നായ്ക്കളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. സ്ക്വാഡിലെ ആന്റി നാർകോട്ടിക് ഡോഗ് ലിസി കാണികളെ നമസ്കാരം നൽകി പ്രദർശനത്തിലേക്ക് സ്വാഗതംചെയ്തു. തുടർന്ന് എല്ലാ നായ്ക്കളെയും ഉൾപ്പെടുത്തി അച്ചടക്കവും അനുസരണശീലവും കാണിക്കുന്ന ഒബീഡിയൻസ് പ്രദർശനം കാണികളെ അദ്​ഭുതപ്പെടുത്തി. തുടർന്ന് ട്രാക്കർ ഡോഗ് ലിഡോയുടെ കുറ്റവാളികളെ മണംപിടിച്ച് കണ്ടെത്തുന്ന രീതിയുടെ പ്രകടനവും ലഹരിവസ്തുക്കൾ ശരീരത്തിൽ എവിടെ ഒളിപ്പിച്ചാലും കണ്ടെത്തുന്ന ലിസിയുടെ പ്രകടനവും കുറ്റവാളികളെ അറ്റാക്ക് ചെയ്ത് പിടികൂടുന്ന ട്രാക്കർ ഡോഗ് ജൂഡിയുടെ പ്രകടനവും നടന്നു. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ്, ഡി.എച്ച്.ക്യൂ ഡെപ്യൂട്ടി കമാണ്ടന്റ് വി. സുരേഷ് ബാബു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഡോഗ് സ്ക്വാഡിന്റെ അഭ്യാസപ്രകടനം. ഡോഗുകൾക്കൊപ്പം അവരുടെ പരിശീലകരായ മനേഷ് കെ. ദാസ്, പി.കെ. ധനേഷ്, ഹരീഷ്, ഹരികുമാർ, പ്രവീൺ, സന്ദീപ്, അഖിൽ, രാഹുൽ, തോമസ് ആന്‍റണി, പ്രശാന്ത്, ശ്രീകാന്ത്, നിധിൻ എന്നിവരും പങ്കെടുത്തു. പടം ആലപ്പുഴ കെ9 സ്ക്വാഡിന്റെ ഡോഗ് ഷോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.