ക​െണ്ടയ്​ൻമെൻറ് സോണുകളിൽ ഓൺലൈൻ ഭക്ഷണവിതരണം ഇല്ല

ക​െണ്ടയ്​ൻമൻെറ് സോണുകളിൽ ഓൺലൈൻ ഭക്ഷണവിതരണം ഇല്ല തിരുവനന്തപുരം: നഗരത്തിൽ സമ്പർക്കംമൂലം ശനിയാഴ്ച നാല് കോവിഡ്​ കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണ്ടെയ്ൻമൻെറ് സോണുകളിലടക്കം വീണ്ടും നിയന്ത്രണങ്ങളുമായി നഗരസഭ. ഫുഡ് ഡെലിവറി ബോയിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്​ കണ്ടെയ്ൻമൻെറ് സോണുകളിൽ ഓൺലൈൻ ഭക്ഷണ വിതരണം നിർത്തിവെച്ചതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. മറ്റ് പ്രദേശങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് കാഷ്‌ ഓൺ ഡെലിവറി അനുവദിക്കില്ല. ഭക്ഷണ വിതരണം നടത്തുന്നവർ വീടുകളിൽ കയറാൻ പാടില്ല. വീടിന് പുറത്ത് ഭക്ഷണം സ്വീകരിക്കുന്നതിനായി വീട്ടുകാർ പ്രത്യേക സൗകര്യം ഒരുക്കണം. ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ കൃത്യമായ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷ ക്രമീകരണങ്ങൾ നിർബന്ധമായും ധരിക്കണം. പൂന്തുറ മേഖലയിൽ സമ്പർക്കംമൂലം രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൂന്തുറ ഹെൽത്ത് സർക്കിൾ കേന്ദ്രീകരിച്ച് നഗരസഭ പ്രത്യേക കൺട്രോൾ റൂം തുറക്കും. പൂന്തുറ മേഖലയിലുള്ളവർക്ക്​ കോവിഡുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കുന്നതിന്​ ഇൗ സേവനം പ്രയോജനപ്പെടുത്താം. നഗരത്തിലെ നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിനായി നഗരസഭ നേരത്തെ പ്രഖ്യാപിച്ച നാല് ഹെൽത്ത് സ്ക്വാഡുകൾക്ക് പുറമെ പൂന്തുറ കേന്ദ്രീകരിച്ച് ഒരു സ്‌പെഷൽ സ്ക്വാഡ് കൂടി പ്രവർത്തിക്കും. കൺട്രോൾ റൂം നമ്പർ: 9496434411, 9447200043.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.