പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍. ഡിസംബർ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി പുതിയ ഭരണസമിതി ചുമതലയേല്‍ക്കണം. ഒക്ടോബറിൽ വോട്ടര്‍പട്ടിക ഒരുവട്ടംകൂടി പുതുക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്.എ.ആർ) കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉചിത തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുശേഷം എസ്.ഐ.ആർ തീയതികള്‍ നിശ്ചയിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. എസ്.ഐ.ആറും തദ്ദേശ തെരഞ്ഞെടുപ്പും നടക്കുന്നത് ഒരേ അവസരത്തിലാണെന്നും രണ്ടും ചെയ്യേണ്ടത് ഒരേ ഉദ്യോഗസ്ഥരാണെന്നുമുള്ള വിവരം കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി ക്യാമ്പുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.