വേളം പഞ്ചായത്തിലെ കുറിച്ചകം വാര്‍ഡ് എൽ.ഡി.എഫ് നിലനിര്‍ത്തി

കോഴിക്കോട്: വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം വാര്‍ഡ് എൽ.ഡി.എഫ് നിലനിര്‍ത്തി. സി.പി.എമ്മിലെ പി.എം. കുമാരന്‍ 126 വോട്ടിന് മുസ്ലിം ലീഗിലെ ഷാനിബ് ചെമ്പോടിനെ പരാജയപ്പെടുത്തി. പി.എം. കുമാരന് 585 വോട്ടും ഷാനിബ് ചെമ്പോടിന് 459 വോട്ടും ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി ടി.എം. ഷാജു 63 വോട്ട് നേടി.

1321 വോട്ടര്‍മാരില്‍ 1107 പേരാണ് വോട്ടുചെയ്തത്. വാര്‍ഡ് മെമ്പറായിരുന്ന സി.പി.എമ്മിലെ കെ.കെ. മനോജന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

Tags:    
News Summary - local body election updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.