ജനവിധി: വോട്ടെണ്ണൽ തത്സമയം
2020-12-16 09:29 IST
കളമശ്ശേരി നഗരസഭ മൂന്നാം വാർഡിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എ. അൻവറിനെ പ്രവർത്തകർ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു
2020-12-16 09:26 IST
ആലപ്പുഴയിൽ എസ്.ഡി.പി.ഐക്ക് ജയം
ആലപ്പുഴ മുനിസിപ്പാലിറ്റി മുല്ലാത്ത് വളപ്പ് വാർഡിൽ എസ്.ഡി.പി.ഐയിലെ സലീം മുല്ലാത്ത് വിജയിച്ചു. അമ്പലപ്പുഴ വടക്ക് രണ്ടാം വാർഡ് എസ് ഡി പി ഐയിൽ ടി ജയപ്രകാശ് 133 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
2020-12-16 09:25 IST
അങ്കമാലിയിൽ എൻ.ഡി.എക്ക് അക്കൗണ്ട്
അങ്കമാലി നഗരസഭയിൽ ആദ്യമായി അക്കൗണ്ട് തുറന്ന് എൻ.ഡി.എ
2020-12-16 09:23 IST
ഐക്കരനാട്ടിൽ മൂന്നിടത്ത് ട്വൻറി ട്വൻറി
ഐക്കരനാട് പഞ്ചായത്തിൽ മൂന്നിടത്ത് ട്വൻറി ട്വൻറിക്ക് ജയം.
2020-12-16 09:14 IST
ജലീലിെൻറ വാർഡിൽ എൽ.ഡി.എഫിന് തോൽവി
മന്ത്രി കെ.ടി. ജലീലിെൻറ വാർഡിൽ എൽ.ഡി.എഫ് സ്ഥനാർഥിക്ക് തോൽവി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലാണ് തോൽവി. യു.ഡി.എഫിനാണ് ജയം.
2020-12-16 09:12 IST
ഇടത്തോട്ടൊ വലത്തോട്ടോ... ആലപ്പുഴ ഗവ. ഗേൾസ് സ്കൂളിലെ വോട്ടെണ്ണെൽ കേന്ദ്രത്തിന് സമീപം കക്ഷിനില മൊബൈലിൽ പരിശോധിക്കുന്ന പൊലീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.