മാണി സി. കാപ്പൻ
ഒന്നല്ല, രണ്ട് പുതിയ ബസുകൾ! കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങാൻ എംഎൽഎ ഫണ്ടിൽനിന്ന് 90 ലക്ഷം അനുവദിച്ച് മാണി സി. കാപ്പൻ
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങൽ എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ച് പാലാ എംഎൽഎ മാണി സി. കാപ്പൻ. 90 ലക്ഷം രൂപയാണ് എംഎൽഎ ബസ് വാങ്ങാനായി കെഎസ്ആർടിസിക്ക് അനുവദിച്ചത്. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. നേരത്തെ കോഴിക്കോട് കൊയിലാണ്ടി എംഎൽഎ അഡ്വ.കെ. പ്രവീൺ കുമാർ ബസ് വാങ്ങാനായി 40 ലക്ഷം രൂപ കോഴിക്കോട് ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് മാണി സി. കാപ്പനും തുക അനുവദിച്ചത്.
എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽനിന്ന് പരമാവധി മൂന്ന് ബസുകൾ വാങ്ങുന്നതിന് ഫണ്ട് നൽകണമെന്ന സർക്കാർ നിർദേശത്തെത്തുടർന്നാണ് നടപടി. ഒരു വർഷം അഞ്ച് കോടി രൂപയാണ് എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട്. കെഎസ്ആർടിസിയിലെ ജനക്ഷേമ പരിപാടികൾ മുമ്പോട്ട് കൊണ്ടുപോകുന്നതിന് യുഡിഎഫ് സർക്കാർ എംഎൽഎമാരുടെ സഹകരണം തേടിയിരുന്നു. ഇതുപ്രകാരം നിർത്തലാക്കിയ കെഎസ്ആർടിസി റൂട്ടുകളിൽ പുതിയ ബസുകൾ നിരത്തിലിറക്കി സർവീസ് പുനരാരംഭിക്കാനാണ് സർക്കാർ നീക്കം.
മുമ്പ് കെ.എം മാണി എംഎൽഎ ആയിരുന്ന കാലയളവിൽ നവീകരിച്ച പാലാ ബസ് സ്റ്റാൻഡിൽ നിന്നും കോട്ടയത്തെ മറ്റുഭാഗങ്ങളിലേക്കുള്ള ബസ് സർവീസ് ബസുകളുടെ കുറവ് മൂലം നിർത്തലാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോയിൽ മികച്ച വരുമാനം നേടിത്തരുന്ന രണ്ടാമത്തെ ഡിപ്പോയാണ് പാലാ. എന്നിട്ടും സർക്കാർ തികഞ്ഞ അവഗണനയാണ് പാലാ ഡിപ്പോയോട് കാണിക്കുന്നതെന്ന് മാണി സി.കാപ്പൻ പറഞ്ഞു. ഡിപ്പോയുടെ നഷ്ടപ്രതാപം വീണ്ടെടുത്ത് ജനോപകാരപ്രദമായ ബസ് റൂട്ടുകൾ ആരംഭിക്കുന്നതിനായാണ് പുതിയ ബസുകൾ വാങ്ങാൻ ഫണ്ട് അനുവദിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, അങ്കമാലി സ്വദേശിയും റോബോട്ടിക് കാർ പാർക്കിങ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ജോസാണ് ആദ്യമായി കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാൻ പണം സംഭാവന നൽകിയത്. ബസ് വാങ്ങാനായി മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയ ചെക്ക് ഗതാഗത മന്ത്രിക്ക് കൈമാറിയിരുന്നു. പിന്നീട്, തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി പുതിയ ബസ് വാങ്ങാനായി 40 ലക്ഷം രൂപയും സംഭാവന നൽകിയിരുന്നു.
തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ എംഎൽഎ കൂടിയായ ഗതാഗത വകുപ്പ് മന്ത്രി ശ്രീ.സി.പി.ജോൺ ഉൾപ്പെടെയുള്ള നിരവധി എംഎൽഎമാർ കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകുന്നതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.