എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം: വർഗീസ് ജോർജ് പിന്മാറി

കോഴിക്കോട്: ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ം ഏറ്റെടുക്കാനില്ലെന്ന് ഡോ. ​വ​ർ​ഗീ​സ്​ ജോ​ർ​ജ്. കഴിഞ്ഞദിവസമാണ് പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വ​ർ​ഗീ​സ്​ ജോ​ർ​ജി​നെ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്ത്​ അ​വ​രോ​ധി​ച്ച്​ പ​ക​രം ​േശ്ര​യാം​സ്​​കു​മാ​റി​നെ​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ക്കി​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ത്​ യാ​ദ​വ് രംഗത്ത് വന്നത്. 

എന്നാൽ േശ്ര​യാം​സ്​ കു​മാ​റു​മാ​യോ പാ​ർ​ട്ടി സം​സ്​​ഥാ​ന ക​മ്മി​റ്റി​യു​മാ​യോ ആ​ലോ​ചി​ക്കാ​തെ​യു​ള്ള ന​ട​പ​ടി​ക്കെ​തി​രെ സം​ഘ​ട​ന​യി​ൽ പ്രതിഷേധം ശക്തമായിരുന്നു. ഇന്ന് ശ്രേയാംസ് വിഭാഗം അടിയന്തിര കമ്മിറ്റി ചേരാനിരിക്കെയാണ് വർഗീസ് ജോർജിന്‍റെ പിന്മാറ്റം. 

സം​സ്​​ഥാ​ന ജ​ന. സെ​ക്ര​ട്ട​റി ഷേ​ഖ്​്​ പി. ​ഹാ​രി​സും മ​റ്റ്​ ഭാ​ര​വാ​ഹി​ക​ളും ഇ​തി​നെ​തി​രെ നേരത്തേതന്നെ പ​ര​സ്യ​പ്ര​സ്​​താ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തിയിരുന്നു. കേന്ദ്ര തീരുമാനത്തെ ഷേഖ്.പി.ഹാരിസ് തള്ളിയിരുന്നു. നി​യ​മാ​നു​സൃ​ത​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റി​നെ മാ​റ്റാ​ൻ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്​ അ​ധി​കാ​ര​മി​ല്ലെ​ന്നായിരുന്നു​ അ​ദ്ദേ​ഹം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞിരുന്നത്. 

അതേസമയം ത​​​െൻറ സ്​​ഥാ​ന​ച​ല​ന വി​വ​രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് ശ്രേയാംസും പ്രതികരിച്ചിരുന്നു.

Tags:    
News Summary - ljd-shreyams kumar-vargees george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.