അങ്കമാലി: പ്രണയനൈരാശ്യത്തിൽ ആത്മഹത്യക്ക് ശ്രമിച്ച് കാമുകിയുടെ ഇടപെടലിൽ ജീവ ൻ തിരിച്ചുകിട്ടിയ വിദ്യാർഥി അപകടനില തരണം ചെയ്തു. കൈഞരമ്പ് മുറിച്ചുള്ള ആത്മഹത് യശ്രമം ഇയാൾ വിഡിയോ കാളിലൂടെ തത്സമയം കാമുകിക്ക് കൈമാറി. ദൃശ്യങ്ങൾ കണ്ട് ഭയന്ന പെൺ കുട്ടി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതാണ് രക്തം വാർന്ന് അവശനിലയിലായ കാമുകന് രക്ഷയായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തതിനെത്തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ മാതാപിതാക്കെളയും കോളജ് അധികൃതെരയും വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു.
കോട്ടയത്തെ കോളജിലെ അവസാനവർഷ ബിരുദവിദ്യാർഥി കട്ടപ്പന സ്വദേശിയായ 20കാരനെയാണ് ബുധനാഴ്ച രാത്രി 8.30ഓടെ കറുകുറ്റി റെയില്‍വേ സ്റ്റേഷന് ഒരു കി.മീറ്ററോളം പടിഞ്ഞാറ് മാറി ട്രാക്കിനടുത്തെ കുറ്റിക്കാട്ടില്‍ കൈഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നനിലയില്‍ അങ്കമാലി പൊലീസ് കെണ്ടത്തിയത്.കോട്ടയം സ്വദേശിനിയും സഹപാഠിയുമായ പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലാണെന്ന് പറയുന്നു. അടുത്തിടെ പെൺകുട്ടി അകലാന്‍ ശ്രമിച്ചെങ്കിലും ഇയാൾ ഇതിന് തയാറായില്ല. തുടർന്നാണ് ആത്മഹത്യശ്രമം നടന്നത്.
സദാസമയമുള്ള ഫോൺവിളി ശല്യമായതോടെ പെൺകുട്ടി ഫോണ്‍ എടുക്കാതായി. ഇതിനിടെ, ബുധനാഴ്ച വൈകീട്ട് ഇരുവരും കോട്ടയത്ത് സംസാരിക്കുകയും വഴക്കിട്ട് പിരിയുകയും ചെയ്തതായി പറയുന്നു. പിരിയുമ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും കാര്യമാക്കിയില്ല. ബുധനാഴ്ച രാത്രി കറുകുറ്റിയില്‍ ട്രെയിൻ ഇറങ്ങിയ ഇയാൾ ട്രാക്കിനരികിലൂടെ നടന്ന് സമീപത്തെ കുറ്റിക്കാട്ടിലിരുന്ന് ഇടതുകൈ ഞരമ്പ് മുറിക്കുകയും സംഭവം തത്സമയം വാട്സ്ആപ്പ് കാളിലൂടെ പെൺകുട്ടിയെ കാണിക്കുകയുമായിരുന്നു. ഭയന്ന ഇവർ ഉടൻ കോട്ടയം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ മനസ്സിലാക്കിയ കോട്ടയം പൊലീസ് ഉടന്‍ സംഭവം അങ്കമാലി പൊലീസിനെ അറിയിച്ചു. അങ്കമാലി പൊലീസ് രണ്ടുമണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് കുറ്റിക്കാട്ടില്‍ അവശനിലയില്‍ കിടന്ന വിദ്യാർഥിയെ കണ്ടെത്തി അങ്കമാലി എൽ.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആള്‍സഞ്ചാരമില്ലാത്ത സ്ഥലത്ത് ശക്തമായ മഴ പെയ്തിരുന്നതും ഇയാളുടെ ഫോണിെൻറ ബാറ്ററി ചാര്‍ജ് തീര്‍ന്നതും പൊലീസിനെ വലച്ചു. ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാമുകിയെ ഭയപ്പെടുത്താനാണ് കൃത്യം ചെയ്തതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. കേസെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.