കോഴിക്കോട് മദ്യ​ലോറി മറിഞ്ഞ് ​ഡ്രൈവർ മരിച്ചു; മദ്യക്കുപ്പികൾ റോഡിൽ ചിതറി

കോഴിക്കോട്: ബീവറേജ് കോർപറേഷനിലേക്ക് മദ്യവുമായി വന്ന ​ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കോട് ഇരിങ്ങാടൻപള്ളിയിൽ നടന്ന അപകടത്തിൽ ലോറി ഡ്രൈവർ വയനാട് സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്.

മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ച് മറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം. കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷ​പ്പെട്ടു. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.

മൈസുരുവിൽനിന്ന് ബിയറുമായി എറണകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. മദ്യക്കുപ്പികൾ റോഡിൽ ചിതറിക്കിടക്കുകയാണ്. വെള്ളിമാടുകുന്ന് നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഏറെ പണിപെട്ടാണ് മറിഞ്ഞ ലോറിയിൽനിന്ന് ഡ്രൈവറെ പുറത്തെടുത്തത്. ഗുരുതര പരിക്കേറ്റ ഇ​ദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

700 കേയ്സ് മദ്യമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥരെത്തി കണക്കുകൾ തിട്ടപ്പെടുത്തിയ ശേഷം ഇത് ഇവി​ടെ നിന്ന് നീക്കം ചെയ്യും. 

Tags:    
News Summary - Liquor lorry overturns in Kozhikode, driver dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.