Posted On
date_range Updated On
date_range പടക്ക നിർമ്മാണശാലയിലെ പൊട്ടിത്തെറി; മരണം രണ്ടായി
തിരുവനന്തപുരം: പാലോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ തീപ്പിടുത്തത്തിൽ ഒരാള്‍ കൂടി മരിച്ചു.
പടക്ക നിർമ്മാണശാലയുടെ ഉടമ സൈലസ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരണം രണ്ടായി. നേരത്തെ ജീവനക്കാരിയായ സുശീല(58) മരിച്ചിരുന്നു.
റബർ തോട്ടത്തിൽ പ്രവർത്തിച്ചിരുന്ന പടക്കനിര്‍മാണശാല ഇടിമിന്നലില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ച സുശീലയുടെ ഭർത്താവ് പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സൈലസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ പടക്കനിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു. ലൈസൻസോടെയാണ് പടക്ക നിര്‍മാണശാല പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.