തിരുവനന്തപുരം: വാഴമുട്ടത്ത് കണ്ടല്‍ക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സഹോദരി ഇല്‍സിയുടെ രക്തസാമ്പിളുമായി താരതമ്യം ചെയ്താണ് പരിശോധന നടത്തിയത്. ഈ മാസം 21നാണ് ഡി.എൻ.എ പരിശോധനയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റീറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്.
ലിഗയുടെ മൃതദേഹത്തിന്റെ പഴക്കം കാരണമാണ് പരിശോധനാഫലം വൈകിയത്. കോടതി വഴി പരിശോധനാ ഫലം ഇന്നുതന്നെ പൊലീസിന് കൈമാറും. ലിഗ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന ഫോറന്‍സിക് വിദഗ്ധരുടെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതോടെ ലിഗയുടെ മരണകാരണം കണ്ടെത്താനുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് കേസിൽ നിർണായകമാകും. ഫോറന്‍സിക് സംഘത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് നാളെ വൈകിട്ട് മാത്രമേ അന്വേഷണ സംഘത്തിന് ലഭിക്കുകയുള്ളു.
അതേ സമയം, കോവളത്ത് നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പരിസരത്തുള്ള ഏതാനും പേരെ പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.