കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് കൽപറ്റ നിയോജക മണ്ഡലം സമ്മേളനം ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്യുന്നു
വന്യമൃഗങ്ങളില്‍നിന്ന് ജീവന് സംരക്ഷണം നല്‍കണം–എന്‍.ഡി. അപ്പച്ചന്
കല്പറ്റ: വയനാട്ടില്‍ വര്‍ധിച്ചുവരുന്ന രൂക്ഷമായ വന്യമൃഗശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കര്‍ഷക ആത്മഹത്യ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് ആവശ്യപ്പെട്ടു.
കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍കാര്‍ക്കു ലഭിക്കാനുള്ള ക്ഷാമാശ്വാസ കുടിശ്ശികയും പെന്ഷന് പരിഷ്കരണ കുടിശ്ശികയും എത്രയും പെട്ടെന്ന് അനുവദിക്കണം.
മെഡിസെപ്പ് അപാകതകള്‍ പരിഹരിച്ചു നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.എല്‍. തോമസ്, വേണുഗോപാല്‍ എം. കീഴ്ശ്ശേരി, വിപിന ചന്ദ്രന് മാസ്റ്റര്‍, സി. ജോസഫ്, കെ.ഐ. തോമസ്, ലില്ലിക്കുട്ടി, കെ.ജി. രവീന്ദ്രന്, ടി.ജെ. സക്കറിയാസ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികൾ: കെ. സുരേന്ദ്രന് (പ്രസി), കെ.എല്‍. തോമസ് (സെക്ര), കെ. സ്റ്റീഫന്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.