ലൈഫ് മിഷൻ കരാർ യൂണിടാക്കും യു.എ.ഇ കോൺസുൽ ജനറലും തമ്മിൽ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കായി കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്‍റല്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ആണ് യൂണിടെക്കുമായി കരാർ ഒപ്പിട്ടത്. യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പനും കോൺസുൽ ജനറലും തമ്മിലാണ് 2019 ജൂലൈ 31 ന് കരാർ ഒപ്പിട്ടത്.

റെഡ് ക്രസന്‍റുമായാണ് സർക്കാർ ധാരണ പത്രം ഒപ്പിട്ടിരുന്നത്. എന്നാൽ ഉപകരാർ നൽകിയപ്പോൾ റെഡ് ക്രസന്‍റും സര്‍ക്കാരും പുറത്താകുകയും കോൺസുലേറ്റും യൂണിടെക്കും തമ്മിലുള്ള കരാറായി ഇത് മാറുകയും ചെയ്തു. വടക്കാഞ്ചേരിയിൽ 140 ഓളം അപ്പാർട്ടമെന്റുകളുള്ള ഫ്‌ളാറ്റ് സമുച്ചയം നിർമിക്കാനായിരുന്നു കരാർ. നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ.

റെഡ് ക്രസന്‍റും യു.എ.ഇ കോൺസുലേറ്റും തമ്മിൽ ഇത് സംബന്ധിച്ച് ഏതെങ്കിലും രീതിയിലുള്ള ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. അത്തരത്തില്‍ ഒരു രേഖ സര്‍ക്കാരോ ലൈഫ് മിഷനോ കോൺസുലേറ്റോ ഹാജരാക്കിയിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.