ലൈഫ്​ മിഷൻ അന്വേഷണം: സി.ബി.​െഎക്ക്​ ഇനി നിർണായകം

കൊച്ചി: വിദേശ സഹായ നിയന്ത്രണ നിയമത്തിൽ ലൈഫ്​ മിഷനും യൂനിടാക്കും വരില്ലെന്ന ഹൈകോടതി പരാമർശം തുടർ അന്വേഷണ ഗതിയിലും നിർണായകമാകും.

വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ ന​ട്ടെല്ലാണ്​ ഇൗ നിരീക്ഷണത്തിലൂടെ ദുർബലമായത്​. അതേസമയം, യൂനിടാക്കുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലൈഫ്​ മിഷ​​​േൻറയോ സർക്കാർ ഉദ്യോഗസ്​ഥരു​േടയോ പങ്കാളിത്തം ക​​ണ്ടെത്താനായാൽ പിടിവള്ളിയുമാവും.

വിദേശസഹായ നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ്​ സി.ബി.ഐ കേസ്​ ​രജിസ്​റ്റർ ചെയ്​തത്​. വിദേശസഹായ നിയന്ത്രണ നിയമലംഘനമാണ്​ അന്വേഷണ​ അടിസ്​ഥാനമായതും. അഴിമതി നിരോധന നിയമ​പ്രകാരം വിജിലൻസ്​ അന്വേഷണം നടക്കുന്നുണ്ട്​. യൂനിടാക്കി​നെതിരെ മാത്രമല്ല, ലൈഫ്​ മിഷനെതിരെയും മറ്റ്​ കുറ്റങ്ങൾ കൂടി കണ്ടെത്തി ബോധിപ്പിക്കേണ്ട ബാധ്യതയാണ്​ സി.ബി.ഐക്കുള്ളത്​. യൂനിടാക് നൽകിയ പണം ഏതെല്ലാം വഴിയിലൂടെ പോ​െയന്ന അന്വേഷണം മാത്രമാണ്​ ഇനി മുന്നിലുള്ളതെന്നിരിക്കെ അഴിമതിവിഷയത്തിലേക്ക്​ മാത്രമായി സി.ബി.ഐ അന്വേഷണവും ഒതുങ്ങും.

സർക്കാറി​െൻറയും ലൈഫ്​ മിഷ​െൻറയും തുടക്കംമുതലുള്ള വാദങ്ങളാണ്​ ഉത്തരവിലൂടെ അംഗീകരിക്കപ്പെട്ടത്​. പദ്ധതി ഏറ്റെടുത്ത റെഡ് ക്രെസൻറ് അതോറിറ്റി ജനറൽ സെക്രട്ടറിയും ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും തമ്മിലാണ്​ കരാർ ഒപ്പിട്ടതെങ്കിലും യൂനിടാക്കിനെ കണ്ടെത്തിയത് റെഡ്​ ​​െ​ക്രസൻറായിരുന്നെന്നാണ്​ സർക്കാർ വാദം.

റെഡ് ക്രസൻറാണ് കരാറുകാരനിലൂടെ നിർമാണം നടത്തുന്നത്. സർക്കാറിനോ ലൈഫ് മിഷനോ ബന്ധമില്ല. യൂനിടാക്കിനെയോ സെയിൻ വെഞ്ചേഴ്സിനെയോ സർക്കാർ ജോലികളൊന്നും ഏൽപിച്ചിട്ടില്ല. പണം നൽകിയതും സർക്കാറല്ല. െറഡ് ക്രെസൻറ് യൂനിടാക്കിന് നൽകിയ തുക സംബന്ധിച്ച് സർക്കാറിന്​ ഒരു ബാധ്യതയുമില്ലെന്നുമായിരുന്നു സർക്കാർ വാദം.

ലൈഫ്​ മിഷ​​െൻറയും സി.ബി.ഐയു​െടയും പരാതിക്കാരനായ അനിൽ അക്കര എം.എൽ.എയുടെയും വാദം കേട്ടാണ്​ ഇടക്കാല ഉത്തരവ്​. അന്വേഷണഉത്തരവ്​​ അപകീർത്തിപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണെന്ന്​ സർക്കാർ വാദിച്ചിരുന്നു. ഇടക്കാല ഉത്തരവ്​​ സർക്കാറിന്​ താൽക്കാലിക ആശ്വാസമാണ്​. ​അതേ സമയം ലൈഫ്​ മിഷൻ കേസ്​ അന്വേഷണവും നിയമപോരാട്ടവും സി.ബി.ഐക്ക്​ കൂടുതൽ നിർണായകമാവുകയാണ്​.

Tags:    
News Summary - Life Mission Inquiry crucial becoming crucial to CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.