കൊച്ചി: ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റ് സേവനങ്ങൾക്കും ലൈസൻസ് നൽകാൻ നിലവിലുള്ള പുതുക്കിയ ചട്ടങ്ങൾ തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നുവെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുന്ന നടപടിയുടെ ഭാഗമായാണ് സമഗ്രമായ മാറ്റങ്ങളോടെ 2025ലെ കേരള പഞ്ചായത്തീരാജ് (സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ നിലവിൽ വരുന്നത്. സമാനരീതിയിൽ നഗരസഭകളിലും ചട്ടങ്ങൾ പരിഷ്കരിച്ച് പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2024ൽ മാത്രം ഈസ് ഓഫ് ഡുയിങ് ബിസിനസിന്റെ ഭാഗമായി 47 പരിഷ്കരണ നടപടികളാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ചത്. കെ-സ്മാർട്ടിന്റെ ആദ്യഘട്ടം മുതൽ വ്യവസായസൗഹൃദ നിർദേശങ്ങൾ പൂർണമായി ഉൾക്കൊണ്ടാണ് സോഫ്ട്വെയർ വികസിപ്പിച്ചത്. സുതാര്യത വർധിപ്പിച്ച് ജനങ്ങൾക്കായി കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ ഡാഷ്ബോർഡ്, സിറ്റിസൺ പോർട്ടലുകൾ എന്നിവ പരിഷ്കരിച്ചു. നിർമാണ പെർമിറ്റ് ഫീസിൽ 60 ശതമാനം വരെ കുറവ് വരുത്തുകയും ചെയ്തു. കെട്ടിടനിർമാണ ചട്ടങ്ങളിലെയും സിവിൽ രജിസ്ട്രേഷൻ ചട്ടങ്ങളിലെയും പരിഷ്കരണങ്ങൾ സംബന്ധിച്ച് അടുത്തദിവസംതന്നെ ഉത്തരവുകൾ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു.പഞ്ചായത്തിന്റെ അനുമതിക്കായി 30 ദിവസമാണ് സമയം നൽകിയിട്ടുള്ളത്. നിലവിലെ സംസ്ഥാന അപ്പീൽബോഡിക്കു പുറമെ ജില്ലതലത്തിൽ അപ്പീൽബോഡി രൂപവത്കരിക്കുകയും ലൈസൻസോ രജിസ്ട്രേഷനോ നിഷേധിച്ചാൽ അടച്ച തുക തി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.