ഡോ. നജ്മ ചെയ്തതിലെ തെറ്റും ശരിയും ജനങ്ങൾ തീരുമാനിക്കട്ടെ- ആരോഗ്യമന്ത്രി

കാസർകോട്: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോ​ഗ്യവകുപ്പിനെതിരെ മനപൂർവ്വം ആരോപണം ഉന്നയിക്കുകയാണെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. ഡോ. നജ്മ ചെയ്തതിലെ തെറ്റും ശരിയും ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ആരോ​ഗ്യമന്ത്രി പ്രതികരിച്ചു.

ആരോഗ്യവകുപ്പിലെ ചിലരെ ഉപയോഗിച്ച് അപസ്വരങ്ങളുണ്ടാക്കാന്‍ ശ്രമം നടക്കുണ്ട്. ആരോഗ്യമേഖലയാകെ തകര്‍ന്നു എന്ന തരത്തിലുള്ള പ്രചാരണം ആദ്യമൊക്കെ വേദനിപ്പിച്ചു. എന്നാല്‍, ജനങ്ങള്‍ക്ക് നേരിട്ട് ബോധ്യമാകുന്ന തരത്തിലുള്ള മാറ്റമാണ് ആരോഗ്യരംഗത്ത് ഉണ്ടായത്. ചെറിയ പ്രശ്നങ്ങളുണ്ടാകുമ്പോൾ പെരുപ്പിച്ച് കാണിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

ഇന്ത്യയില്‍ ഏറ്റവും നന്നായി കോവിഡിനെ പ്രതിരോധിച്ചത് കേരളമാണെന്നും കേരളത്തിലെ മരണസംഖ്യ മറ്റു സംസ്ഥാനങ്ങളെക്കാള്‍ എത്രയോ ചെറുതാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോ. നജ്മ ചെയ്തതിലെ ശരി തെറ്റുകളെ കുറിച്ച് പറയാൻ താനില്ല. കേരളത്തിന് ആവശ്യമുള്ളത്ര വെൻ്റിലേറ്ററുകളുണ്ട്.

കാസർകോട് ടാറ്റ ആശുപത്രി പ്രവർത്തിക്കാൻ വേണ്ടത്ര ആരോഗ്യ പ്രവർത്തകരെ കിട്ടുന്നില്ല എന്നതാണ് പ്രതിസന്ധി. ആശുപത്രി 2 ആഴ്ചക്കകം പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.