കാട്ടാക്കട (തിരുവനന്തപുരം): കണ്ണൂര്‍ നഗരത്തില്‍നിന്ന് പിടികൂടിയ പുലിയെ നെയ്യാര്‍ഡാമിലെ സിംഹ സഫാരി പാര്‍ക്കിലത്തെിച്ചു. തിങ്കളാഴ്ച രാത്രി എട്ടോടെ വനം മന്ത്രി രാജുവിന്‍െറയും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പുലിയെ പാര്‍ക്കിലെ പ്രത്യേക ഇരുമ്പുകൂട്ടിലാക്കിയത്. കണ്ണൂര്‍ നഗരത്തില്‍ ഞായറാഴ്ച മണിക്കൂറുകളോളം ഭീതി പടര്‍ത്തുകയും അഞ്ചുപേരെ പരിക്കേല്‍പിക്കുകയും ചെയ്ത പുലിയെ വെറ്ററിനറി സര്‍ജന്‍ ഡോ. അനില്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ച് തളച്ച് കൂട്ടിലാക്കിയത്. തുടര്‍ന്ന് രാത്രിതന്നെ പ്രത്യേക വാഹനത്തില്‍ കയറ്റി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നെയ്യാര്‍ഡാമിലേക്ക് തിരിച്ചു.
തിങ്കളാഴ്ച രാത്രി ഏഴോടെ സിംഹ സഫാരി പാര്‍ക്കിലത്തെിച്ച പുലിയെ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രത്യേക ഇരുമ്പ് കൂട്ടിലാക്കിയത്. ഏഴ് വയസ്സുള്ള പുലി പൂര്‍ണ ആരോഗ്യവാനാണെന്നും വനപാലകര്‍ പറഞ്ഞു.
ദീര്‍ഘയാത്രയില്‍ പുലി ക്ഷീണിതനാണെന്നും ഒരാഴ്ചത്തെ പരിചരണത്തിനുശേഷമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാനാകൂയെന്നും മന്ത്രി രാജു ‘മാധ്യമ’ത്തോട് പറഞ്ഞു. ആദ്യമായി നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലത്തെിയ മന്ത്രി രാത്രി അവിടം സന്ദര്‍ശിച്ച് വിവരങ്ങള്‍ നേരിട്ട് മനസ്സിലാക്കി. പാര്‍ക്കിലെ സിംഹങ്ങളെയും അവയുടെ രീതികളെയും പരിചരണത്തെയും കുറിച്ച് സസൂക്ഷ്മം നിരീക്ഷിച്ചു. നികുതി വകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍ നെയ്യാറിന്‍െറയും കോട്ടൂര്‍ ആനപാര്‍ക്കിന്‍െറയും സവിശേഷതകള്‍ മന്ത്രിയോട് വിവരിച്ചു.
പുലിയെ വന്‍ സന്നാഹത്തോടെയാണ് വനം വകുപ്പ് നെയ്യാര്‍ ഡാമിലത്തെിച്ചത്. അസഹനീയ ചൂടുകാരണം പുലിയെ സൂക്ഷിച്ച ഇരുമ്പുകൂട്ടിന് മുകളില്‍ ഓലക്കീറുകളും തുണികളും കൊണ്ട് മറച്ചും വെള്ളം ചീറ്റിക്കൊടുത്തും വളരെ ബുദ്ധിമുട്ടിയാണ് എത്തിച്ചത്. വാഹനത്തില്‍നിന്ന് നെയ്യാറിലെ കൂട്ടിലേക്ക് മാറ്റുന്നതിനിടെ പലതവണ പുലി ശൗര്യം പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.