തിരുവനന്തപുരം അമ്പൂരിയെ വിറപ്പിച്ച പുലിയെ മയക്കുവെടി വെച്ച് പിടികൂടി

തിരുവനന്തപുരം: അമ്പൂരിയിലെ ജനവാസമേഖലയിൽ ഭീതി പരത്തിയ പുലിയെ പിടികൂടി. കാരിക്കുഴി പ്രദേശത്ത് കുടുങ്ങി കിടന്ന പുലിയെ മയക്കുവെടി വെച്ചാണ് പിടികൂടിയത്. കാരിക്കുഴി സ്വദേശിയായ ഷൈജുവിന്‍റെ പുരയിടത്തിലാണ് പുലിയെ കണ്ടത്.

പുലർച്ചെ 5.45ന് റബ്ബർ വെട്ടാൻ പോകുമ്പോഴാണ് കാട്ടുവള്ളിയിൽ പുലി കുടുങ്ങി കിടക്കുന്നത് ഷൈജുവിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമെത്തി മയക്കുവെടി വെച്ചെങ്കിലും പുലി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മയക്കം തുടങ്ങിയ പുലിയെ കണ്ടെത്തിയത്.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുലിയെ നെയ്യാർ ഡാം വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി. 

Tags:    
News Summary - Leopard that scared Amboori in Thiruvananthapuram caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.