കൽപറ്റ: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇരായാവരുടെ പുനരധിവാസത്തിന് തെരഞ്ഞെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിൽ പുള്ളിപുലി. എസ്റ്റേറ്റിന്റെ പുൽപ്പാറ മേഖലയിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇടവേളക്ക് ശേഷം ഇന്നലെ അർധരാത്രിയോടെയാണ് പുലിയെ നാട്ടുകാർ കണ്ടത്. ഈ വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ടൗൺഷിപ്പ് നിർമിക്കാൻ നിർദേശിച്ച പ്രദേശത്തിന്റെ ഭാഗമാണ് പുൽപ്പാറ. എന്നാൽ എസ്റ്റേറ്റിൽ കാടുവെട്ടാത്തത് വന്യമൃഗ ശല്യം വർധിക്കാൻ കാരണമായതായി നാട്ടുകാർ ആരോപിച്ചു. കാടുവെട്ടാത്തതിനാൽ വന്യമൃഗങ്ങൾ കടന്നുവരും. ഈ മേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.