പുൽപള്ളി: കബനി കരയിൽ കേരള അതിർത്തിയോടു ചേർന്ന കർണാടകയിലെ ഗുണ്ടറയിൽ കടുവയു ടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഗുണ്ടറ പുളിച്ചോട്ടിൽ ദേവസ് ഗൗഡറുടെ മകൻ ചി ന്നപ്പയെയാണ് (33) കടുവ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീടിനോടു ചേർന്ന സ്ഥലത്ത് ചിന്നപ്പയെ കടുവ പിടികൂടുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാർ എത്തിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തലക്കാണ് ഗുരുതര പരിക്കേറ്റിരുന്നത്.
സ്ഥലത്തെത്തിയ വനപാലകരെ പ്രദേശവാസികൾ തടഞ്ഞുെവച്ചു. വന്യമൃഗശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു വനപാലകരെ അടക്കം തടഞ്ഞുെവച്ചത്. തുടർന്ന് ജില്ല കലക്ടർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. അഞ്ചു ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരവും ഭാര്യക്ക് സർക്കാർ സർവിസിൽ ജോലിയും നൽകുമെന്ന് അറിയിച്ചു. ഇതേത്തുടർന്നാണ് ആളുകൾ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.