പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമല ജനവാസ മേഖലയിൽ സി.സി.ടി.വി കാമറയിൽ പതിഞ്ഞ പുലിയുടെ ദൃശ്യം
Posted On
date_range Updated On
date_range പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; സി.സി.ടി.വി കാമറയിൽ പതിഞ്ഞു
പട്ടിക്കാട്: പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞു.
തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞത്. മാനത്തുമംഗലം- കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമലമാട് റോഡിലാണ് പുലിയിറങ്ങിയത്. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണാർമല പള്ളിപ്പടി പ്രദേശത്ത് മലയടിവാരത്ത് വീടുകൾക്ക് തൊട്ടുസമീപമാണ് പുലിയുടെ സാന്നിധ്യം.
നൂറുകണക്കിന് വീടുകളാണ് ഇവിടെയുള്ളത്. വർഷങ്ങളായി പുലിയുടെ സാന്നിധ്യം ഈ ഭാഗങ്ങളിൽ ഉണ്ട്. വനം വകുപ്പ് പലതവണ കെണി സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.