ലീഗയെ കഴുത്ത്​ ഞെരിച്ച്​ കൊന്നതാകാമെന്ന്​ പൊലീസ്​

തിരുവനന്തപുരം: തിരുവല്ലത്തു കണ്ടൽകാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ലാത്വവിയൻ സ്വദേശിനി ലീഗയെ കൊലപ്പെടുത്തിയതാകാമെന്ന്​ പൊലീസ്​. ലിഗയുടെ മരണകാരണം കഴുത്ത്​ ഞെരിച്ചതാകാമെന്ന്​ പൊലീസ്​ കമീഷണർ പി.പ്രകാശ്​ പറഞ്ഞു.  മരണവുമായി ബന്ധപ്പെട്ട്​ എല്ലാ സാഹചര്യങ്ങളും പരിശോധിക്കും. പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്​തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗയുടെ മരണവുമായി ബന്ധപ്പെട്ട്​ നാല്​ പേർ പൊലീസി​​​െൻറ കസ്​റ്റഡിയിലുള്ളതായി വാർത്തകളുണ്ട്​. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്താൻ പൊലീസ്​ കമീഷണർ തയാറായില്ല. അതേ സമയം, കണ്ടൽക്കാട്ടിൽ നിന്ന്​ കണ്ടെത്തിയ ലീഗയുടെ മാംസാവശിഷ്​ടങ്ങളും മുടയിഴയും വിശദമായ പരിശോധനക്കായി അയച്ചു. കണ്ടൽക്കാട്ടിലേക്ക്​ ലീഗയെ കൊണ്ടുവരാൻ ഉപയോഗിച്ചതെന്ന്​ സംശയിക്കുന്ന തോണിയിലും ഇന്ന്​ വിശദപരിശോധന നടത്തി. 

തിരുവല്ലത്തിനു സമീപം പനത്തതുറയിലെ കണ്ടൽക്കാട്ടിൽ നിന്നാണ്​ കഴിഞ്ഞ ദിവസം ലിഗയുടെ മൃതദേഹം കണ്ടെത്തിയത്​. മൃതദേഹത്തിന്​ ഒരു മാസത്തോളം പഴക്കമുണ്ടായിരുന്നു. സമീപത്ത്​ ചൂണ്ടയിടാൻ എത്തിയവരാണ്​ മൃതദേഹം ആദ്യം കണ്ടത്​.

Tags:    
News Summary - Lega death is a murder-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.