തമിഴ്​നാട്ടിൽ നാലിടത്ത്​ ഇടത്​ മുന്നേറ്റം; മുസ്​ലിം ലീഗ്​ മത്സരിച്ച മൂന്നിടത്തും പിന്നിൽ

ചെന്നൈ: തമിഴ്​നാട്​ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത്​ പാർട്ടികൾക്ക്​ നാല്​ മണ്ഡലങ്ങളിൽ മുന്നേറ്റം. രണ്ട്​ മണ്ഡലങ്ങളിൽ സി.പി.എമ്മും രണ്ട്​ മണ്ഡലങ്ങളിൽ സി.പി.ഐയുമാണ്​ മുന്നേറുന്നത്​​. തിരുത്തുറൈപോണ്ടിയിൽ കെ. മാരിമുത്തു, തള്ളി മണ്ഡലത്തിലെ ടി. രാമചന്ദ്ര എന്നിവരാണ്​ മുന്നിലുള്ള സി.പി.ഐ സ്​ഥാനാർഥികൾ.

കിളിവേലൂർ മണ്ഡലം സ്​ഥാനാർഥി വി.പി. നാഗമാലി, ഗന്ധർവകോ​ൈട്ട മണ്ഡലം സ്​ഥാനാർഥി എം. ചിന്നദുരൈ എന്നിവരാണ്​ ലീഡ്​ ഉയർത്തിയ സി.പി.എം സ്​ഥാനാർഥികൾ. നാലുപേരും സിറ്റിങ്​ എം.എൽ.എമാരാണ്​. ആറ്​ വീതം സീറ്റുകളിലാണ്​ ഇരു പാർട്ടികളും മത്സരിച്ചത്​. തമിഴ്​നാട്ടിൽ ഇടതുപാർട്ടികൾ എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെക്ക്​ ഒപ്പമാണ്​.

അതേസമയം, ഡി.എം.കെക്കൊപ്പമുള്ള മുസ്​ലിം ലീഗ്​ ഇത്തവണ മത്സരിച്ച മൂന്ന്​ സീറ്റുകളിലും പിന്നിലാണ്​. വാണിയമ്പാടി, ചിദംബരം, കടയനല്ലൂർ എന്നീ മണ്ഡലങ്ങളിലാണ്​ പാർട്ടി മത്സരിച്ചത്​. വാണിയമ്പാടിയിൽ എൻ. മുഹമ്മദ്​ നയീം, ചിദംബരത്ത്​ എസ്​. അബ്​ദുൽ റഹ്​മാൻ, കടയനല്ലൂരിൽ കെ.എ.എം. മുഹമ്മദ്​ അബൂബക്കർ എന്നിവരാണ്​ മുസ്​ലിം ലീഗിന്‍റെ സ്​ഥാനാർഥികൾ.

Tags:    
News Summary - Left movement in four places in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.