ഗൂഡല്ലൂര്‍: ചേരമ്പാടിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി. പുലിക്കൊപ്പം കിണറ്റില്‍ വീണ പുലിക്കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. ചപ്പിന്‍തോടിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീടിനടുത്തുള്ള കിണറ്റിലാണ് പുലിയും കുട്ടിയും വീണത്.
മൂന്നു വയസ്സുള്ള ആണ്‍ പുലിയെയാണ് രക്ഷപ്പെടുത്തിയത്. കുട്ടി വീണപ്പോള്‍ അതിനെ രക്ഷപ്പെടുത്താന്‍ ചാടിയതായിരിക്കുമെന്നാണ് കരുതുന്നത്.
ഞായറാഴ്ച രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. നായുടെ കുരകേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ നോക്കിയപ്പോഴാണ് കിണറ്റില്‍ പുലിയെ കണ്ടത്.
ചേരമ്പാടിയില്‍ നിന്നത്തെിയ വനപാലകരാണ് പുലിയെ രക്ഷിച്ചത്. മയക്കുവെടി വെച്ചാണ് ആണ്‍പുലിയെ കരക്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.