മുസ്‍ലിം ലീഗ് പട്ടാമ്പി നിയോജക മണ്ഡലം സമ്മേളനം അഖിലേന്ത്യ ജനല്‍ സെക്രട്ടറി
പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
പട്ടാമ്പി: ലീഗിന്‍റേത് വെല്ലുവിളികളെ അതിജയിച്ച ചരിത്രമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഭാവിയില്‍ നേരിടാവുന്ന വെല്ലുവിളികളെ അതിജയിക്കാനും ലീഗ് കരുത്താര്‍ജിച്ചിട്ടുണ്ട്. ലീഗിന്‍റെ 75 വര്‍ഷത്തെ ചരിത്രം പഠനവിധേയമാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‍ലിം ലീഗ് നിയോജകമണ്ഡലം ഓഫിസ് സി.എച്ച് സ്മാരക സൗധം ഉദ്ഘാടന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കെ.പി. ബാപ്പുട്ടി അധ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.എ.എം.എ. കരീം, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഷിബുമീരാന്‍ പ്രഭാഷണം നടത്തി. മരക്കാര്‍ മാരായമംഗലം, കെ.എസ്.ബി.എ. തങ്ങള്‍, പി.ഇ.എ. സലാം, പി.ടി. മുഹമ്മദ്, കെ.ടി.എ. ജബ്ബാര്‍, അഡ്വ. മുഹമ്മദലി മറ്റാംതടം, വി.എം. മുഹമ്മദലി, വി. ഹുസ്സന്‍കുട്ടി, എം.എ. സമദ്, എം.ടി. മുഹമ്മദലി, വി. അബൂബക്കര്‍ ഹാജി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.