സതീശന്‍റെ മംഗളൂരു യാത്ര: വ്യക്തത വരുത്തണമെന്ന് ​എൽ.ഡി.എഫ്​

തി​രു​വ​ന​ന്ത​പു​രം: വി.​ഡി സ​തീ​ശ​ൻ ന​ട​ത്തി​യ മം​ഗ​ളൂ​രു യാ​ത്ര​യെ​ക്കു​റി​ച്ച്​ കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ ടി.​പി രാ​മ​കൃ​ഷ്ണ​ൻ. ​ഇ​ക്കാ​ര്യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യോ അ​ത്​ അം​ഗീ​ക​രി​ക്കു​ക​യോ അ​തി​ൽ ക​ക്ഷി ചേ​രു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും വ്യ​ക്​​ത​ത വ​രു​ത്ത​ണ​മെ​ന്ന്​ മാ​ത്ര​മാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ടി.​പി നി​ല​പാ​ട്​ മ​യ​പ്പെ​ടു​ത്തി.

മു​ന്ന​ണി യോ​ഗ ശേ​ഷ​മാ​ണ്​ ക​ൺ​വീ​ന​റു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം പ​തി​വു​ള്ള​തെ​ങ്കി​ൽ അ​തി​ന്​​ വി​പ​രീ​ത​മാ​യി​ട്ടാ​ണ്​ ചൊ​വ്വാ​ഴ്ച ടി.​പി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്. ഇ​തി​ൽ ഒ​ന്നാ​മ​താ​യി ഉ​ന്ന​യി​ച്ച​തും വി.​ഡി സ​തീ​ശ​​ന്‍റെ മം​ഗ​ളൂ​രു യാ​​ത്ര​യാ​ണ്.

ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ്​ എ.​ഐ.​സി.​സി​ക്ക്​ പ​രാ​തി ന​ൽ​കി​യെ​ന്ന്​ വാ​ർ​ത്ത​ക​ളു​​ണ്ടെ​ന്നും ഇ​ത്​ ശ​രി​യാ​ണോ എ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ടി.​പി​യു​ടെ ആ​വ​ശ്യം. ഒ​രു ചാ​ന​ലി​ലെ വാ​ർ​ത്ത ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ആ​രോ​പ​ണം. എ​ന്നാ​ൽ, വി​ശ​ദാം​ശം ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ആ​രോ​പ​ണ​മു​ന്ന​യി​ക്കാ​നി​ല്ലെ​ന്ന സ​മീ​പ​ന​ത്തി​ലേ​ക്ക്​ ക​ൺ​വീ​ന​ർ മാ​റി​യ​ത്.

സ​ർ​ക്കാ​ർ വ​ന്നി​​ല്ലെ​ങ്കി​ലും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ കൊ​ടു​ക്കു​ന്ന ലി​സ്റ്റ് പ്ര​കാ​രം ജീ​വ​ന​ക്കാ​രെ ത​ല​ങ്ങും വി​ല​ങ്ങും സ്ഥ​ലം മാ​റ്റു​ക​യാ​ണെ​ന്ന് അ​​​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഏ​തു സ​ർ​ക്കാ​ർ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ഇ​തെ​ന്ന് വ്യ​ക്ത​മ​ല്ല. സ​പ്ലൈ​കോ അ​രി​വി​ല ര​ണ്ട്​ രൂ​പ കൂ​ട്ടി. ജ​ന​ക്ഷേ​മ ന​ട​പ​ടി​ക​ൾ തു​ട​രാ​ൻ എ​ന്തു പി​ന്തു​ണ കൊ​ടു​ക്കാ​നും ഇ​ട​തു​മു​ന്ന​ണി ത​യാ​റാ​ണ്- ടി.​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - LDF Seeks Clarity on VD Satheesan’s Mangaluru Trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.