Posted On
date_range Updated On
date_range പി.ഡി.പി തീവ്രവാദ സംഘടന തന്നെയെന്ന് എൽ.ഡി.എഫ്
മലപ്പുറം: പി.ഡി.പി തീവ്രവാദ സംഘടനയാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി.ഡി.പിയെയും എസ്.ഡി.പി.ഐയെയും ഒരുപോലെയാണ് കാണുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനും മുൻ മന്ത്രി കെ.പി രാജേന്ദ്രനും വ്യക്തമാക്കി.
ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പി.ഡി.പിയുടെ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. പിന്തുണ തേടി ഇടതുപക്ഷത്തെ ആരും പി.ഡി.പിയെ സമീപിച്ചിട്ടില്ല. അവരുടെ വോട്ട് ലഭിക്കുക യു.ഡി.എഫ് സ്ഥാനാർഥിക്കായിരിക്കും. ഇടതുപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താൻ മുസ്ലിംലീഗ് ഒരുക്കിയ തന്ത്രമാണ് പി.ഡി.പിയുടെ പ്രഖ്യാപനമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.