Posted On
date_range Updated On
date_range എന്‍.സി.പിയെ ഇടതുമുന്നണിയിൽനിന്ന് പുറത്താക്കണം -മുല്ലപ്പള്ളി
തേഞ്ഞിപ്പലം: മഹാരാഷ്ട്രയില്‍ ബി.ജെ.പി-എന്‍.സി.പി സഖ്യം യാഥാര്‍ഥ്യമായ സാഹചര്യത്തി ല്‍ കേരളത്തില്‍ എന്‍.സി.പിയെ പുറത്താക്കാന്‍ എല്‍.ഡി.എഫ് തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി.ബി.ഐ എന്നിവയെ ദുരുപയോഗപ്പെടുത്തി ബി.ജെ.പി മറ്റ് പാർട്ടികളിലെ നേതാക്കളെ ഭീഷണിപ്പെടുത്തുന്നത് വ്യാപകമാണ്.
ബി.ജെ.പിയുമായി സഹകരിക്കുന്ന നയത്തിലാണ് സമീപകാലത്ത് കേരളത്തിലെ സി.പി.എം. ശിവസേനയുമായി ബന്ധം പാടില്ലെന്ന് സംസ്ഥാന ഘടകം എ.െഎ.സി.സിയെ അറിയിച്ചിരുന്നതായും മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.