അറസ്റ്റിലായ 1. ശ്രീഹരി, 2.അജ്മൽ ഷാ, 3.സുഫിയാൻ എന്നിവർ
കൊച്ചി: നിയമവിദ്യാർഥികൾ എം.ഡി.എം.എയുമായി പിടിയിലായി. വ്യാഴാഴ്ച ഉച്ചക്ക് 12.45ഓടെ കലൂർ ശാസ്താ ടെമ്പിൾ റോഡിലുള്ള ലോഡ്ജിൽനിന്ന് 14.90 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് പട്ടാമ്പി എടപ്പറമ്പിൽ ശ്രീഹരി (22), മലപ്പുറം പുത്തനത്താണി കളപ്പാട്ടിൽ അജ്മൽ ഷാ (22), പാലക്കാട് പട്ടാമ്പി കക്കാടത്ത് സുഫിയാൻ (21) എന്നിവരാണ് പിടിയിലായത്.
ഇന്റൺഷിപ്പിന്റെ ആവശ്യങ്ങൾക്ക് എറണാകുളത്ത് എത്തിയതാണ് ഇവർ. കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമന് ലഭിച്ച
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ശശിധരന്റെ നിർദേശാനുസരണം എറണാകുളം നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ
സബ് ഇന്‍സ്പെക്ടർ എൻ. ആഷിഖ്, ശ്രീകുമാർ, സി.പി.ഒമാരായ സുനില്‍, വിബിന്, പ്രവീൺ, ഡബ്ല്യു.സി.പി.ഒ ജയ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.