പൊലീസ് സംരക്ഷണത്തിന്  ലോ അക്കാദമി നീക്കം   



തിരുവനന്തപുരം: ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍സ്ഥാനത്തുനിന്ന് മാറ്റില്ളെന്നതിനുപുറമേ, പൊലീസ് സംരക്ഷണയില്‍ ക്ളാസുകള്‍ ആരംഭിക്കാനുമുള്ള നീക്കത്തില്‍ ലോ അക്കാദമി ലോ കോളജ് മാനേജ്മെന്‍റ്. ക്ളാസ് ആരംഭിക്കാനും ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് പരീക്ഷചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയ സിന്‍ഡിക്കേറ്റ് പ്രമേയത്തിനെതിരെയും ഹൈകോടതിയെയും സമീപിക്കും.

ഞായറാഴ്ച എ.കെ.ജി സെന്‍ററില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രിന്‍സിപ്പലിനെ മാറ്റാനാവില്ളെന്ന നിലപാട് മാനേജ്മെന്‍റ് വ്യക്തമാക്കിയത്. കോടിയേരി, മന്ത്രി സി. രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ കോളജ് ഡയറക്ടര്‍ ഡോ. എന്‍. നാരായണന്‍ നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം നാഗരാജന്‍, സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയായ ഡയറക്ടര്‍ ബോര്‍ഡ് അംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവര്‍ മാനേജ്മെന്‍റിനെ പ്രതിനിധീകരിച്ചു. ഇതിനുപുറമെ സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള, സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍, മന്ത്രി ജി. സുധാകരന്‍ എന്നിവരും നാരായണന്‍ നായരുമായി ചര്‍ച്ച നടത്തി.
 

ലക്ഷ്മി നായര്‍ മാറണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിസംഘടനകള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ എന്താണ് മാര്‍ഗമെന്നായിരുന്നു കോടിയേരിയുടെ ചോദ്യം. മാനേജ്മെന്‍റിന്‍െറ നിലപാടും അദ്ദേഹം ആരാഞ്ഞു.  പ്രശ്നം തീര്‍ക്കാന്‍  ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുന്നതാവും നല്ലതെന്ന് കോടിയേരി അടക്കമുള്ളവര്‍ പറഞ്ഞു. സമരത്തിന്‍െറ തെറ്റിലേക്കും ശരിയിലേക്കും പിന്നീട് പോകാമെന്നും നേതാക്കള്‍ ധരിപ്പിച്ചു. ഇത്തരത്തിലാണ് തങ്ങളും ആലോചിക്കുന്നതെന്ന് നാരായണന്‍ നായരും കോലിയക്കോട് കൃഷ്ണന്‍ നായരും വ്യക്തമാക്കിയതായാണ് സൂചന. വരുംദിവസങ്ങളില്‍ ലക്ഷ്മി നായരെക്കൊണ്ടുതന്നെ ഈ നിലപാട് എടുപ്പിക്കാമെന്നും അവര്‍ പറഞ്ഞതായി നേതാക്കളും സൂചിപ്പിക്കുന്നു. എന്നാല്‍, അവര്‍ രാജിവെക്കില്ളെന്നാണ് മാനേജ്മെന്‍റ് വക്താക്കള്‍ പരസ്യമായി വ്യക്തമാക്കിയത്.
 

ലക്ഷ്മി നായര്‍ രാജിവെക്കില്ളെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗം നാഗരാജന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘‘കഴിഞ്ഞ 27 വര്‍ഷമായി അവര്‍ ജോലി ചെയ്യുകയാണ്. ഭരണഘടന നല്‍കുന്ന മൗലികാവകാശമാണ് ജോലി ചെയ്ത് ജീവിക്കുക എന്നത്. സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് ഏകപക്ഷീയമാണ്. ഞങ്ങളുടെ വശം കേള്‍ക്കാതെയുള്ള റിപ്പോര്‍ട്ടാണ്്. അതില്‍ കണ്ടത്തെലുകള്‍ മാത്രമേയുള്ളൂ. കാരണങ്ങളൊന്നും കാണിച്ചിട്ടില്ല. ആരോപണങ്ങളില്‍ ക്രോസ്എക്സാമിനേഷന്‍ ഉണ്ടായിട്ടില്ല. പരിശോധന നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കില്ല. പ്രിന്‍സിപ്പല്‍ കര്‍ക്കശക്കാരിയാണെന്നും സംസാരരീതി മാറ്റണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇത് ശരിയല്ളെങ്കിലും കര്‍ക്കശസ്വഭാവം മാറ്റിവെക്കാം. പ്രിന്‍സിപ്പല്‍ നിലവില്‍ വഹിക്കുന്ന ഹോസ്റ്റലിന്‍േറത് അടക്കം ചുമതലകള്‍ മറ്റ് അധ്യാപകര്‍ക്ക് നല്‍കാനും തയാറാണ്’’-അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - law achadmy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.