ലോ അക്കാദമിയുടെ കൂടുതലുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വി.എസ്

തിരുവനന്തപുരം: മുന്‍നിര രാഷ്ട്രീയനേതാക്കളുടെ സന്ദര്‍ശനത്തോടെ ലോ അക്കാദമിയിലെ വിദ്യാര്‍ഥികളുടെ സമരം കൂടുതല്‍ സജീവമായി. ഭരണപരിഷ്കാരകമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വി.എസ്. അച്യുതാനന്ദന്‍, കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍, എം.എല്‍.എമാരായ പി.കെ. കുഞ്ഞാലക്കുട്ടി, വി.എസ്. ശിവകുമാര്‍, മുല്ലക്കര രത്നാകരന്‍ തുടങ്ങിയവര്‍ ബുധനാഴ്ച സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്‍െറ 48 മണിക്കൂര്‍ നിരാഹാരവും തുടങ്ങി. അക്കാദമിക്ക് അനുവദിച്ചതില്‍ കൂടുതലുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

എസ്.എഫ്.ഐയുടെ സമരപ്പന്തലില്‍ എത്തിയ വി.എസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. നിരാഹാരസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ഥിസംഘടന നേതാക്കളുടെ സമരപ്പന്തലുകള്‍ സന്ദര്‍ശിച്ചശേഷമാണ് ബി.ജെ.പി നേതാവ് വി. മുരളീധരന്‍ വിദ്യാര്‍ഥിസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരം തുടങ്ങിയത്. അഴിമതിയും വിദ്യാര്‍ഥിപീഡനവും നടത്തിവരുന്ന മാനേജ്മെന്‍റില്‍ നിന്ന് ലോ അക്കാദമിയെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരാഹാരസമരം ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍റാവു ഉദ്ഘാടനം ചെയ്തു.

വൈകീട്ട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും സമരപ്പന്തല്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കി സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിസംഘടനകളുടെ സമരപ്പന്തലുകളും അദ്ദേഹം സന്ദര്‍ശിച്ചു. പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് പറഞ്ഞ പി.കെ. കുഞ്ഞാലിക്കുട്ടി, വിഭിന്ന രാഷ്ട്രീയ നിലപാടുകളുള്ള വിദ്യാര്‍ഥിസംഘടനകള്‍ ഒരേസ്വരത്തില്‍ പറയുന്ന കാര്യത്തില്‍ തെറ്റുണ്ടെന്ന് കരുതാനാകില്ളെന്ന് അഭിപ്രായപ്പെട്ടു.

ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ഥിസംഘടന പ്രതിനിധികള്‍ തിരിച്ചത്തെി ചര്‍ച്ച പരാജയപ്പെട്ട സാഹചര്യം വ്യക്തമാക്കിയത് നിറഞ്ഞ കൈയടിയോടെയാണ് സമരക്കാര്‍ സ്വീകരിച്ചത്. സ്ഥലത്ത് പതിവിലേറെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ-യുവജന സംഘടനനേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി സമരപ്പന്തലില്‍ എത്തി വിദ്യാര്‍ഥിസമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

 

Tags:    
News Summary - law accadami strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.