ലോ അക്കാദമി കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വ്യവസ്ഥകള്‍ക്ക് വിരുദ്ധം  

തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലെ കെട്ടിടങ്ങള്‍ പലതും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കി സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറി. ചൊവ്വാഴ്ച്ച ഉച്ചക്ക് കലക്ടര്‍ എസ്. വെങ്കടേസപതി റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അദ്ദേഹം ശിപാര്‍ശകള്‍ സഹിതം രാത്രിയോടെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറുകയായിരുന്നു. അക്കാദമിക്ക് അനുവദിച്ച ഭൂമിയില്‍ മൂന്ന് ഏക്കറിലധികം വെറുതെ കിടക്കുകയാണെന്നും വിദ്യാഭ്യാസ ആവശ്യത്തിനായി നല്‍കിയ ഭൂമിയില്‍ സഹകരണബാങ്കിന്‍െറ ശാഖയും ഹോട്ടലും പ്രവര്‍ത്തിക്കുന്നത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

അതേസമയം, ബുധനാഴ്ചത്തെ മന്ത്രിസഭയോഗത്തില്‍ ലോ അക്കാദമി വിഷയം ചര്‍ച്ചക്ക് വരുമെങ്കിലും റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ സാധ്യതയില്ളെന്നാണ് സൂചന. റിപ്പോര്‍ട്ട് പഠിച്ചശേഷം കൂടുതല്‍ വിശദീകരണം തേടാനുണ്ടെങ്കില്‍ അതിനുശേഷമേ മന്ത്രിസഭക്ക് മുന്നിലത്തെൂ. കൂടാതെ ട്രസ്റ്റിന്‍െറ നിയമാവലി പരിശോധനയും പുരോഗമിക്കുകയാണ്. റവന്യൂ, വിദ്യാഭ്യാസം, രജിസ്ട്രേഷന്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുന്ന പ്രശ്നമായതിനാല്‍ മന്ത്രിസഭഉപസമിതിയെ വിശദപഠനത്തിന് നിയോഗിക്കാനും സാധ്യതയുണ്ട്. 

പതിനൊന്ന് ഏക്കര്‍ 49 സെന്‍റ് സ്ഥലമാണ് 1968ല്‍ ലോ അക്കാദമിക്ക് പാട്ടത്തിന് നല്‍കിയത്. റീസര്‍വേ പ്രകാരം11.54 ഏക്കര്‍ ഭൂമിയായി. ഇവിടെ 11 കെട്ടിടങ്ങളാണുള്ളത്. ഒന്നില്‍ സഹകരണബാങ്ക് ശാഖയും ഹോട്ടലും പ്രവര്‍ത്തിക്കുന്നുണ്ട്. ആ കെട്ടിടത്തിന് കോര്‍പറേഷന്‍െറ നമ്പറില്ല. മുകളില്‍ അക്കാദമിയുടെ ഗെസ്റ്റ് റൂം ആണ്. രണ്ടു കെട്ടിടങ്ങളിലായി ലക്ഷ്മി നായരും കുടുംബവും താമസിക്കുന്നു. രണ്ടെണ്ണം ഡ്രൈവേഴ്സ് ക്വാര്‍ട്ടേഴ്സാണ്. പുതിയ കെട്ടിടം അധ്യാപകരുടെ ക്വാര്‍ട്ടേഴ്സാണ്. അതിലൊന്നില്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ താമസിക്കുന്നു. രണ്ടുകെട്ടിടങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്നു. ഇവക്കെല്ലാംകൂടി അഞ്ചേക്കറില്‍ താഴെ ഭൂമിയേ ആവശ്യമായി വരുന്നുള്ളൂ. ബാക്കി മൂന്ന് ഏക്കറിലധികം ഭൂമി വെറുതെ കിടക്കുന്നുണ്ട്. ഇടക്കിടക്ക് വാഴക്കൃഷിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെറുതെകിടക്കുന്ന ഭൂമി വ്യവസ്ഥയനുസരിച്ച് സര്‍ക്കാറിന് തിരിച്ചെടുക്കാമെങ്കിലും അതിന് സാങ്കേതികതടസ്സങ്ങള്‍ ഏറെയുണ്ട്.

Tags:    
News Summary - law academy land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.