സർക്കാർ ഭൂമി ദുരുപയോഗം: ലോ അക്കാദമിക്കെതിരെ അന്വേഷണം വേണം -സുധീരൻ

തിരുവനന്തപുരം: ലോ അക്കാദമി മാനേജ്മെന്‍റ് സർക്കാർ ഭൂമി ദുരുപയോഗം ചെയ്ത സംഭവം അന്വേഷിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. ലോ അക്കാദമിയുടെ കൈവശമുള്ള അധിക ഭൂമി സർക്കാർ ഏറ്റെടുക്കണം. വിഷയത്തിൽ നോക്കുകുത്തിയെ പോലെ നിൽകാതെ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

നിയമം എല്ലാവർക്കും ബാധകമാണ്. സ്വാധീനശക്തികൾക്കും സമ്പന്നന്മാർക്കും ഭരണകൂടങ്ങൾക്കും നിയമം ബാധകമല്ല എന്ന അവസ്ഥ ഉണ്ടാകരുത്. പാവപ്പെട്ടവർക്ക് മാത്രമാണോ നിയമം ബാധകമെന്നും സുധീരൻ ചോദിച്ചു.

എന്ത് പറഞ്ഞാലും പുരോഗമന ആശയങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ് കേരളം. ആധുനിക കാലഘട്ടത്തിൽ കേരളം കാലഹരണപ്പെട്ട സംവിധാനത്തിലേക്ക് തിരിച്ചു പോകരുതെന്നും സുധീരൻ പറഞ്ഞു. ഇന്ദിര ഭവനില്‍ നടന്ന മുന്‍ കെ.പി.സി.സി. അധ്യക്ഷൻ കെ.കെ. വിശ്വനാഥന്‍ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

 

Tags:    
News Summary - law academy land vm sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.