ലോ അക്കാദമി പ്രശ്​നം: പൊലീസ്​ അന്വേഷിക്കണമെന്ന്​ മനുഷ്യവകാശ കമീഷൻ

തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമിയിൽ പ്രിൻസിപ്പൽ ലക്ഷ്​മിനായരുടെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച്​സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഡി.വൈ.എസ്​.പി റാങ്കിൽ കുറയാത്ത പൊലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ്​ജില്ല പൊലീസ്​ മേധാവിക്ക്​കമീഷൻ നൽകിയ നിർദേശം നൽകി. മാർച്ച്​ രണ്ടിനകം വിശദമായ അന്വേഷണ റിപ്പോർട്ട്​സമർപ്പിക്കണമെന്നും കമീഷൻ ആക്​റ്റിംഗ്​ ചെയർപേഴ്​സൺ പി. മോഹനദാസ്​ ഉത്തരവിട്ടു.

ചീഫ്​ സെക്രട്ടറി, കേരള വാഴ്​സിറ്റി വൈസ്​ചാൻസലർ, പ്രിൻസിപ്പൽ ലക്ഷ്മി നായർ, അക്കാദമി ഡയറക്​ടർ ഡോ. എൻ. നാരായണൻ നായർ എന്നിവരോട്​ആരോപണങ്ങൾ സംബന്ധിച്ച്​പ്രത്യേക സത്യവാങ്​മൂലം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്​.  അക്കാദമിയിലെ ആറ്​വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിലാണ്​മനുഷ്യാവകാശ കമീഷ​​െൻറ നടപടി.

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്​മി നായരെ മാറ്റണമെന്നാവശ്യപ്പെട്ട്​അക്കാദമിയിലെ വിദ്യാർഥികൾ 17 ദിവസമായി സമരത്തിലാണ്​. സമരം തീർക്കാർ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്​നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - law academy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.