ലക്ഷ്മി നായരെ മാറ്റിയതിന്‍റെ മിനുട്സ് ജില്ലാ ഭരണകൂടത്തിന് കൈമാറി

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റിയത് സംബന്ധിച്ച മിനുട്സ് ജില്ലാ ഭരണകൂടത്തിന് കൈമാറി. 21 അംഗ ഗവേണിങ് കൗൺസിൽ യോഗത്തിന്‍റെ മിനുട്സും മറ്റ് രേഖകളുടെ പകർപ്പുമാണ് ലോ അക്കാദമി ഡയറക്ടർ നാരായണൻ നായർ എ.ഡി.എമ്മിന് കൈമാറിയത്.

വരും ദിവസങ്ങളിൽ രേഖകൾ വിശദമായി പരിശോധിക്കുമെന്ന് എ.ഡി.എം മാധ്യമങ്ങളോട് പറഞ്ഞു. രേഖകൾ പരിശോധിച്ച ശേഷം വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഈ പശ്ചാത്തലത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിദ്യാർഥികളുമായി ജില്ലാ ഭരണകൂടത്തിന്‍റെ ചർച്ചകൾ നടക്കാനാണ് സാധ്യത.  

അതേസമയം, ലോ അക്കാദമി വിഷയത്തിൽ എ.ഡി.എമ്മുമായി ഇനി ചർച്ചക്കില്ലെന്ന് സമരം ചെയ്യുന്ന വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി. ഇനി ചർച്ച വിദ്യാഭ്യാസ മന്ത്രിയുമായി മാത്രമെന്നും സംഘടനാ പ്രതിനിധികൾ മാധ്യമങ്ങളെ അറിയിച്ചു.

ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നു മാറ്റിയ തീരുമാനത്തിന്‍റെ മിനുട്സ് ഹാജരാക്കണമെന്ന് വ്യാഴാഴ്ച നടന്ന ചർച്ചയിൽ സമരം ചെയ്യുന്ന വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. 21 അംഗ ഗവേണിങ് കൗൺസിലാണ് ലോ അക്കാദമിക്കുള്ളത്. ഈ കൗൺസിൽ യോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് ലക്ഷ്മി നായരെ നീക്കിയെന്നാണ് എസ്.എഫ്.ഐയെ മാനേജ്മെന്‍റ് അറിയിച്ചിരുന്നത്.

Tags:    
News Summary - law academy issue lakshmi nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.