Posted On
date_range Updated On
date_range ആഡംബര വാഹന മോഷ്ടാക്കള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു
പത്തനംതിട്ട: ആഡംബര ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കുന്ന അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തലക്കുളഞ്ഞിയില്‍ കിഴക്കേതില്‍ സുരേഷ് (മക്കു-20), കോയിപ്രം പൂവത്തൂര്‍ കാവിക്കൊട്ടില്‍ ഷിജു രാജന്‍ (അച്ചു-19) എന്നിവരാണ് പന്തളം സ്റ്റേഷനില്‍ നിന്നും പുലര്‍ച്ചെ രക്ഷപ്പെട്ടത്.
പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് കഴിഞ്ഞ ജൂലൈ 14നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാൻഡിലായിരുന്ന പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
കഴിഞ്ഞ ആറു മാസ കാലയളവിനുള്ളില്‍ പത്തനംതിട്ട ജില്ലയിലും സമീപ ജില്ലകളിലും തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമായി 30 ലക്ഷം രൂപ വില മതിക്കുന്ന ആഡംബര ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ചെന്നാണ് പ്രതികള്‍ക്കെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.