ഇൻഷുറൻസ്​ തുക നൽകാൻ വൈകി; കമ്പനിയുടെ അക്കൗണ്ട്​ കോടതി ജപ്തി ചെയ്​തു

കോലഞ്ചേരി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾക്കുള്ള നഷ്ടപരിഹാര തുക കൈമാറാൻ കാലതാമസം വരുത്തിയതിനെ തുടർന്ന് ഇൻഷുറൻസ് കമ്പനിയുടെ അക്കൗണ്ട് കോടതി ജപ്തി ചെയ്തു. മുംബൈയിലെ ഇൻഷുറൻസ് കമ്പനിയുടെ അക്കൗണ്ടാണ് പെരുമ്പാവൂർ മോട്ടോർ ആക്സിഡന്‍റ്​ ക്ലെയിംസ്​ ട്രൈബ്യൂണൽ ജപ്തി ചെയ്തത്.

2007 ലാണ് പുത്തൻകുരിശ് വെങ്കിട സ്വദേശിയായ പി.എ. വിജയന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. 2013 ഡിസംബറിൽ ഹരജിക്കാരന് അനുകൂലവിധി ലഭിച്ചെങ്കിലും വിധിക്കെതിരെ ഹരജിക്കാരൻ തന്നെ ഹൈകോടതിയിൽ അപ്പീൽ പോയി. 2019 മാർച്ചിൽ ഈ അപ്പീൽ അംഗീകരിച്ച് കോടതി ഹരജിക്കാരന് അധിക തുക അനുവദിക്കുകയും ചെയ്തു.

തുക ലഭിക്കാൻ വിവിധ ഓഫിസുകളിൽ കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. ഇതേ തുടർന്നാണ് വീണ്ടും പെരുമ്പാവൂർ എം.എ.സി.ടി കോടതിയെ സമീപിച്ചത്. പലതവണ ഇൻഷുറൻസ് കമ്പനിക്ക് കോടതി​ നോട്ടീസ്​ നൽകിയെങ്കിലും മാനിക്കാൻ തയാറായില്ല. തുടർന്നാണ് കമ്പനിയുടെ പ്രധാന അക്കൗണ്ട് ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.

ഇൻഷുറൻസ് കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഇതോടെ അവതാളത്തിലായി. 4,60,213 രൂപ രണ്ടാഴ്ച മുമ്പ് കെട്ടിവെച്ചു. ഹരജിക്കാരന് വേണ്ടി അഡ്വ: സി.ആർ. വിനോദ് കുമാർ ഹാജരായി. കേസ് അന്തിമ വിധിക്കായി അടുത്ത മാസം പരിഗണിക്കും.

Tags:    
News Summary - Late payment of insurance amount; court seized the company's account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.