പൊന്മുടിയിൽ മണ്ണിടിച്ചിൽ; യാത്ര നിരോധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ. പുതുക്കാട് എസ്റ്റേറ്റിന് സമീപമുള്ള റോഡിലാണ് മണ്ണിടിഞ്ഞത്. രാവിലെ എട്ടോടെ വലിയ പാറക്കഷ്ണങ്ങളടക്കം റോഡിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.

ഇതോടെ, നൂറോളം കുടുംബങ്ങൾ താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങളിലേക്കുള്ള റോഡ് അടഞ്ഞു. ഇവിടെ താമസിക്കുന്നവർ പുറത്തേക്ക് വരാനാകാത്ത അവസ്ഥയിലാണ്.

മണ്ണിടിച്ചിലുണ്ടായി മണിക്കൂറുകളായിട്ടും തടസ്സം നീക്കാൻ ശ്രമം തുടങ്ങിയിട്ടില്ല.

പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര നിലവിൽ നിരോധിച്ചിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി കൂടാതെ കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവ തുറന്നു പ്രവർത്തിക്കില്ലെന്ന് തിരുവനന്തപുരം വനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

Tags:    
News Summary - Landslide in Ponmudi due to heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.