മുഴുവന്‍ ഭൂരഹിതര്‍ക്കും പട്ടയം -മന്ത്രി രാജൻ
തിരുവനന്തപുരം: സര്‍ക്കാറിന്റെ കാലാവധി തീരുംമുമ്പ് ആദിവാസി, മലയോര മേഖലകളിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും പട്ടയം നല്‍കുമെന്ന് മന്ത്രി കെ. രാജന് നിയമസഭയില്‍ അറിയിച്ചു. പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളും രേഖകളില്‍ തെറ്റായി രേഖപ്പെടുത്തിയതിനാൽ ഇപ്പോൾ ഭൂമി പതിച്ചുകൊടുക്കാന്‍ കഴിയുന്നില്ല. പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട മന്ത്രിമാരുമായി ചര്‍ച്ച തുടരുകയാണ്. സംസ്ഥാനത്ത് 1342 മിച്ചഭൂമി കേസ് ഉണ്ട്. ഇവ വേഗം തീർപ്പാക്കുന്നതിനാണ് നാല് മേഖലകളായി തിരിച്ച് ലാന്‍ഡ് ബോര്‍ഡ് കേസ് കേള്‍ക്കാൻ സംവിധാനം ഉണ്ടാക്കിയത്. കേസുകള്‍ തീര്പ്പാകുന്നതിലൂടെ 20,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാകും.
യുനിക് തണ്ടപ്പേര് സംവിധാനം പൂര്‍ത്തിയാകുന്നതോടെ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയത് കണ്ടെത്തി ഭൂപരിഷ്കരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരണം വരുത്താനും സാധിക്കും. ബ്രിട്ടീഷുകാരുടെ കാലത്ത് കമ്പനികള്‍ക്ക് നല്കിയ ഭൂമി ഏറ്റെടുക്കുന്നതിന് സിവില്‍കേസുകള്‍ നല്‍കിത്തുടങ്ങിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.