അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍; ലക്ഷ്മിനായര്‍ ഡി.ജി.പിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ലോ അകാദമിയിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് മുന്‍പ്രിന്‍സിപല്‍ ഡോ. ലക്ഷ്മിനായര്‍. ട്രോളുകളും ഫേസ്ബുക്ക് പോസ്റ്റുകളായും തനിക്കെതിരെ പ്രചാരണങ്ങള്‍ നടക്കുന്നു. മോര്‍ഫ് ചെയ്ത അശ്ളീല ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇതിനുപിന്നില്‍ ചില പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളണമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റക്ക് നല്‍കിയ പരാതിയില്‍ ലക്ഷ്മിനായര്‍ ആവശ്യപ്പെട്ടു. ലക്ഷ്മിനായരുടെ പരാതിയിന്‍മേല്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


 

Tags:    
News Summary - lakshmi nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.