സമരപ്പന്തലുകൾ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായർ ഹൈകോടതിയിൽ 

കൊച്ചി: തിരുവനന്തപുരം ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് കോളജ് പ്രവേശന കവാടത്തിലും കാമ്പസ് പരിസരത്തും സ്ഥാപിച്ച ഷെഡുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ഹരജി. സമരപ്പന്തലുകള്‍ കോളജിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുന്നുവെന്നും കോടതി ഉത്തരവ് നടപ്പാക്കാനാവുന്നില്ളെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. ബി.ജെ.പി നേതാവ് വി. മുരളീധരന്‍െറ അടക്കം സമരപ്പന്തല്‍ പൊളിക്കണമെന്നാണ് ആവശ്യം. അതേസമയം, എത്രയുംവേഗം ക്ളാസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ഥികളും ഹരജി നല്‍കിയിട്ടുണ്ട്. 

സമരത്തിന്‍െറ പശ്ചാത്തലത്തില്‍ കോളജിന്‍െറ പ്രവര്‍ത്തനം സ്തംഭിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നേരത്തേ പ്രിന്‍സിപ്പല്‍ കോടതിയെ സമീപിച്ചിരുന്നു. പ്രിന്‍സിപ്പല്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും കോളജിനും മതിയായ സംരക്ഷണം നല്‍കാനും അകത്തേക്കും പുറത്തേക്കുമുള്ള  പ്രവേശനം തടസ്സപ്പെടുന്നില്ളെന്ന് ഉറപ്പുവരുത്താനും കഴിഞ്ഞ ദിവസം കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സമരപ്പന്തലുകള്‍ പൊളിച്ചുനീക്കാത്തതിനാല്‍ കോടതി ഉത്തരവ് നടപ്പാകുന്നില്ല. പൊളിച്ചുനീക്കാന്‍ കഴിയില്ളെന്ന നിലപാടാണ് പൊലീസിന്. സമരക്കാര്‍ക്ക് പിന്തുണയുമായി റോഡില്‍ വിദ്യാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും കുത്തിയിരിക്കുന്നതിനാല്‍ സഞ്ചാരം തടസ്സപ്പെടുന്നതായി ഹരജിയില്‍ പറയുന്നു.

അതേസമയം, പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സിന്‍െറ പ്രധാന അധ്യയന ദിവസങ്ങള്‍ സമരം മൂലം നഷ്ടപ്പെടുകയാണെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ടാണ് മൂന്ന്, നാല് വര്‍ഷ വിദ്യാര്‍ഥികളില്‍ ചിലര്‍ ഹരജി നല്‍കിയത്. 
 

Tags:    
News Summary - lakshmi nair plea on highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.