മുഹമ്മദ് അന്സാർ
Posted On
date_range Updated On
date_range കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശി പിടിയിൽ
കൊച്ചി: രണ്ട് കിലോ കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശി പിടിയില്. കല്പേനി കുഞ്ഞിപുവക്കട വീട്ടില് മുഹമ്മദ് അന്സാറിനെയാണ് (32) എറണാകുളം സെന്ട്രല് പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തെ ലോഡ്ജില് മയക്കുമരുന്നുമായി താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില് നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. ലക്ഷദ്വീപില്നിന്ന് രണ്ടു ദിവസം മുമ്പ് ചികിത്സക്കെന്ന വ്യാജേന കൊച്ചിയിലെത്തി മുറി വാടകക്കെടുത്ത പ്രതി കഞ്ചാവ് ബൈക്കില് ഒളിപ്പിച്ച് ലക്ഷദ്വീപിലേക്ക് കടത്താൻ കപ്പലിൽ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.