ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിക്കണമെന്ന് എം.പി

ന്യൂഡൽഹി: ലക്ഷദ്വീപിലെ ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിക്കണമെന്ന് ദ്വീപ് എം.പി മുഹമ്മദ് ഫൈസൽ കേന്ദ്ര ഹജ്ജ്- ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ്വിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. ദ്വീപിലെ ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിക്കുന്നതിനുള്ള ഒരു നടപടിയും അഡ്മിനിസ്ട്രേറ്റർ ഓഫിസ് മുഖേന നടന്നിട്ടില്ലെന്നും ഇതുമൂലം ദ്വീപിലെ ആയിരക്കണക്കിന് ഹജ്ജ് തീർഥാടകർ ബുദ്ധിമുട്ടിലാണെന്നും എം.പി മന്ത്രിയെ ധരിപ്പിച്ചു.

ഇമിഗ്രേഷൻ അടക്കമുള്ള സഹായങ്ങൾക്കും മറ്റും ദ്വീപ് ജനതക്ക് ആശ്രയിക്കാൻ ഹജ്ജ് കമ്മിറ്റിയല്ലാതെ മറ്റൊരു ഉപാധിയുമില്ല. പുതിയ ഹജ്ജ് കമ്മിറ്റിക്കുള്ള അടിയന്തര നടപടികൾ കൈകൊണ്ട് ദ്വീപിലെ ജനങ്ങളുടെ ആവലാതികൾ പരിഗണിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയം പ്രാധാന്യത്തിലെടുക്കുമെന്നും നടപടികൾ മന്ത്രാലയം എത്രയും പെട്ടെന്ന് കൈക്കൊള്ളുമെന്നും മന്ത്രി മറുപടി നൽകിയതായും എം.പി അറിയിച്ചു.

Tags:    
News Summary - Lakshadweep Hajj Committee to be reorganized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.