ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു

ന്യൂഡൽഹി: ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് നടത്താനിരുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് കമീഷൻ മരവിപ്പിച്ചു. വധശ്രമക്കേസിൽ സിറ്റിങ് എം.പി മുഹമ്മദ് ഫൈസലിനെതിരെ കുറ്റം ചുമത്തിയതും കവരത്തി സെഷൻസ് കോടതിയുടെ 10​ വ​ർ​ഷത്തെ ശിക്ഷാവിധിയും കേരള ഹൈകോടതി മരവിപ്പിച്ചതിനെ തുടർന്നാണ് തീരുമാനം.

കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ ശിക്ഷിച്ചതോടെയാണ് അദ്ദേഹത്തെ ലോക്സഭ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയത്. ഇതിനു പിന്നാലെ ​ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. എന്നാൽ, സെഷൻസ് കോടതി വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകി വിധി വരുന്നതിനുമുമ്പേ തിടുക്കത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

തന്നെ അയോഗ്യനാക്കി തെര​ഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ചോദ്യംചെയ്ത് മുഹമ്മദ് ഫൈസൽ സു​പ്രീംകോടതിയെ സമീപിച്ചു. വി​ചാ​ര​ണ കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതം പ്രവർത്തിക്കുമെന്നും കഴിഞ്ഞ വെള്ളിയാഴ്ച ഈ ഹരജി പരിഗണിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​മീ​ഷ​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ഹ​ര​ജി തീ​ർ​പ്പാ​ക്കു​ക​യാ​ണെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി.

2009 ഏ​പ്രി​ൽ 16ന് ​മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​എം. സെ​യ്​ദി​ന്റെ മ​രു​മ​ക​ൻ മു​ഹ​മ്മ​ദ് സ്വാലി​ഹി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ലാണ് മുഹമ്മദ് ഫൈസലിന് ക​വ​ര​ത്തി സെ​ഷ​ൻ​സ് കോ​ട​തി 10 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചത്.

അതേസമയം, മുഹമ്മദ് ഫൈസലിനെതിരെ ചുമത്തിയ കുറ്റവും സെഷൻസ് കോടതി വിധിയും മരവിപ്പിച്ച കേരള ഹൈകോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീംകോടതിയിൽ നൽകിയ ഹരജി അടുത്തയാഴ്ച പരിഗണിക്കും. ഹരജി ഉടൻ പരിഗണിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് അഭ്യർഥിച്ചിരുന്നു. ഇതേ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഹരജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റിയത്.

എൻ.സി.പി നേതാവായ മുഹമ്മദ് ഫൈസലിനെതിരെ ചുമത്തിയ കുറ്റവും ശിക്ഷയും ജനുവരി 25നാണ് ഹൈകോടതി സിംഗ്ൾ ബെഞ്ച് ​മരവിപ്പിച്ചത്. ഉ​ത്ത​ര​വി​നെ​തി​രെ ഫൈ​സ​ലും സ​യ്യി​ദ് മു​ഹ​മ്മ​ദ് നൂ​റു​ൽ അ​മീ​ൻ, മു​ഹ​മ്മ​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നിവർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വ്. എ​ന്നാ​ൽ, ഫൈ​സ​ൽ ഒ​ഴി​കെ​യു​ള്ള​വ​രെ കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ ഉ​ത്ത​ര​വ്​ മ​ര​വി​പ്പി​ച്ചി​ട്ടി​ല്ല. ഹൈ​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ, ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഫൈ​സ​ൽ മോ​ചി​ത​നാ​യിരുന്നു.

Tags:    
News Summary - Lakshadweep by-election announcement frozen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.