മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ പ്രതിഷേധങ്ങളും വിമർശനങ്ങളും ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ലക്ഷങ്ങൾ മുടക്കി സമൂഹമാധ്യമ ഇടപെടലുകൾ ശക്തിപ്പെടുത്താൻ സർക്കാർ. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ വിഭാഗം ശക്തിപ്പെടുത്താന്‍ 21,65,747 രൂപ അടിയന്തരമായി അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴാണ് ഈ നടപടി. സമൂഹമാധ്യമ വിഭാഗം ശക്തിപ്പെടുത്താനാവശ്യമായ സാമഗ്രികൾ ഉൾപ്പെടെ വാങ്ങാനാണ് ലക്ഷങ്ങൾ അനുവദിച്ചിട്ടുള്ളത്.
ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ സമൂഹമാധ്യമ വിഭാഗം ശക്തമായിരുന്നു. ഇപ്പോൾ അതിൽ കുറവ് സംഭവിച്ചെന്ന ശിപാർശയാണ് അംഗീകരിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.