ലഖിംപുർ ഖേരി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായതിനാലാണ് പ്രശ്നമാക്കുന്നതെന്ന് നിർമല സീതാരാമൻ

ബോ​സ്റ്റോ​ൺ: ലഖിംപുർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടത് ബി.െജ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനമായതിനാലാണ് മറ്റുള്ളവർ ഉയർത്തിക്കാണിക്കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണ് എന്നും അവർ പറഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​.ജെ.​പി ഭ​ര​ണ​മാ​യ​തി​നാ​ലാ​ണ് സം​ഭ​വ​ത്തെ ഉ​യ​ർ​ത്തി കാ​ണി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​യിരുന്നു ധ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഹാർഡ് വാർഡ് കെന്നഡി സ്കൂളിൽ നടന്ന ഒരു പരിപാടിക്കിടെ ചോദ്യത്തോട് പ്രതികരിക്കുകയാിരുന്നു ധനമന്ത്രി. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോ മറ്റ് മുതിർന്ന മന്ത്രിമാരോ ഇക്കാര്യത്തെക്കുറിച്ച് ഒന്നും സംസാരിക്കാത്തതെന്നും ചിലർ ചോദ്യങ്ങൾ ഉന്നയിച്ചു.

ഒരിടത്ത് മാത്രം സംഭവിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് മാത്രമല്ല, രാജ്യമൊട്ടാകെ നടക്കുന്ന കാര്യങ്ങളിൽ തനിക്ക് ആശങ്കയുണ്ടെന്നായിരുന്നു നിർമല സീതാരാമന്‍റെ മറുപടി. എന്‍റെ പാർട്ടിയോ പ്രധാനമന്ത്രിയോ ഇക്കാര്യത്തിൽ പ്രതിരോധത്തിലല്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

ആ​ശി​ഷ് മി​ശ്ര തെ​റ്റ് ചെ​യ്തെ​ങ്കി​ൽ അ​ത് ക​ണ്ടു​പി​ടി​ക്കാ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും നി​ർ​മ​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Lakhimpur Kheri: Nirmala Sitharaman said that the problem is because it is a BJP-ruled state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.