ഫയൽ കാണാതായ സംഭവം: ആലപ്പുഴ നഗരസഭയിലെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയി​െല ലേക്​ പാലസ് റിസോര്‍ട്ടി‍​െൻറ നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായ സംഭവത്തിൽ ആലപ്പുഴ നഗരസഭയിലെ റവന്യൂ വിഭാഗം സൂപ്രണ്ടി​െനയും മൂന്ന് ക്ലർക്കുമാരെയും സർവിസിൽനിന്ന്​​ സസ്പെൻഡ് ചെയ്തു. സൂപ്രണ്ട്​ സുജ, ക്ലർക്കുമാരായ മോളി, ഷിബു, ഗീവർഗീസ് എന്നിവരാണ് നടപടിക്ക് വിധേയരായത്. 

റിസോര്‍ട്ടിന് നൽകിവന്ന നികുതി ഇളവ്​ റദ്ദാക്കാനും വെള്ളിയാഴ്​ച ചേർന്ന പ്രത്യേക കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭ നേര​േത്ത നിശ്ചയിച്ചിരുന്ന 90,000 രൂപ 30,000 രൂപയായി കുറച്ച നടപടിയാണ്​ പിൻവലിച്ചത്​. നഗരസഭയിൽനിന്ന്​ നഷ്​ടപ്പെട്ട കെട്ടിട രേഖകൾക്ക് പകരമുള്ള രേഖകൾ 15 ദിവസത്തിനകം നൽകാൻ വാട്ടർ വേൾഡ്​ ടൂറിസം കമ്പനിക്കും ഉടമയായ മന്ത്രി തോമസ്​ ചാണ്ടിക്കും നഗരസഭ നോട്ടീസ് നൽകും. ഇതിനിടെ, റിസോര്‍ട്ടിലെ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമാണെന്ന്​ നഗരസഭ എന്‍ജിനീയറിങ് വിഭാഗം കൗൺസിലിൽ അറിയിച്ചു. 29 കെട്ടിടങ്ങൾക്ക് മാത്രമേ 2010ൽ അനുമതി നൽകിയിട്ടുള്ളൂ. അതിനുശേഷം നിർമിച്ച കെട്ടിടങ്ങൾ സംബന്ധിച്ച് കൂടുതൽ പരിശോധിക്കും. 

അതേസമയം, ഉദ്യോഗസ്ഥരെ ബലിയാടാക്കി ചെയർമാൻ ഏകപക്ഷീയ തീരുമാനം എടുക്കുകയായിരു​െന്നന്ന്​ ആരോപിച്ച്​ പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു.ചെയർമാൻ നിയമപരമായി നടപടി എടുക്കാതെ കള്ളക്കളി നടത്തുകയാണെന്ന്  പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണൻ ആരോപിച്ചു. ലേക് പാലസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കൗൺസിൽ യോഗത്തിൽ ചെയർമാൻ വെച്ചില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ല. ഫയലുകൾ കാണാതായ സംഭവത്തിൽ ചെയർമാന് ഉത്തരവാദിത്തമുണ്ട്. അദ്ദേഹം രാജിവെക്കുന്നതുവരെ കൗൺസിൽ യോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ്​ പറഞ്ഞു. തോമസ്​ ചാണ്ടി​െക്കതിരായ അന്വേഷണം ശക്​തമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബി.ജെ.പിയും പി.ഡി.പിയും കൗൺസിൽ ബഹിഷ്​ക​​​രിച്ചിരുന്നു.  
 
 

Tags:    
News Summary - Lake Palace File Missing Case: Four Alappuzha municipality Official Suspended -Kerala News"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.