വെള്ളറട: കാണാതായ യുവതിയെ സൈനികെൻറ വീടിനരികില്‍ കൊലപ്പെടുത്തി കുഴിച്ചിട്ട നില യില്‍ കണ്ടെത്തി. തിരുപുറം പുത്തന്‍കട ജോയി ഭവനില്‍ രാജയ്യന്‍ നാടാരുടെ മകള്‍ രാഖി േമാ ളുടെ (25) മൃതദേഹമാണ് ൈസനികനായ അമ്പൂരി തട്ടാംമുക്കില്‍ അഖിലേഷ് നായരുടെ പുതുതായി ന ിർമിക്കുന്ന വീട്ടുവളപ്പിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സൈനികെൻറ സുഹ ൃത്തും സമീപവാസിയുമായ ആദർശിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 21 മുതല്‍ രാഖിയെ കാണാനില്ലെന്ന് വീട്ടുകാർ പൂവാര്‍ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച അേന്വഷണത്തിലാണ് കുഴിച്ചുമൂടിയ നിലയിൽ മൃതദേഹം കണ്ടെടുത്തത്. അഖിലേഷ് നായരുമായി രാഖി ദീർഘനാളായി പ്രണയത്തിലായിരുന്നുവത്രെ. എറണാകുളത്ത് സ്വകാര്യ ചാനലിലെ കോള്‍ സെൻററില്‍ ജോലി ചെയ്തിരുന്ന രാഖിയെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് അഖിലേഷ് ശ്രമിച്ചു.
ഇതിനെതിരെ രാഖി രംഗത്തുവന്നു. യുവതി വഴങ്ങാത്തതിനാല്‍ മറ്റൊരാളുടെ സഹായത്തോടെ കൊലപ്പെടുത്തി ഉപ്പു ചേര്‍ത്ത് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിെൻറ പിന്കഴുത്തില് ആഴമേറിയ മുറിവുണ്ടായിരുന്നു. ഈ മുറിവാകാം മരണകാരണമെന്നു കരുതുന്നു. രാഖിയെ കൊലപ്പെടുത്താനും കുഴിച്ചിടാനും അഖിലേഷിനെ സഹായിച്ചതിനാണ് ആദര്‍ശിനെ അറസ്റ്റ് ചെയ്തത്.
ഒളിവിൽപോയ അഖിലേഷിനും പിതാവിനും വേണ്ടി പൊലീസ് അന്വേഷണം ഉൗർജിതമാക്കി. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി അനില്‍കുമാറിെൻറ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മൃതദേഹം കണ്ടെടുക്കാൻ സഹായകമായത്.
അഖിലേഷുമായി രാഖി േഫാണിൽ സംസാരിച്ചതിെൻറ വിവരങ്ങളടക്കം ശേഖരിച്ചായിരുന്നു അന്വേഷണം. ഫോറൻസിക് പരിശോധകൾക്ക് ശേഷമേ കൊലപാതകം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. രാഖിയുടെ പിതാവ് മോഹനന് എന്ന രാജയ്യന്നാടാര് ഹോട്ടല്‍ തൊഴിലാളിയാണ്. മാതാവ്: പരേതയായ സിൽവി. സഹോദരന്: ജോയി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍മാരായ ബിജു, രാജീവ് എന്നിവര്‍ നേതൃത്വം നൽകി. വിവരമറിഞ്ഞ് സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും വൻ ജനാവലിയും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.