Posted On
date_range Updated On
date_range രോഗി മരിച്ച വിവരം അറിയിച്ച വനിത ഡോക്ടറെ ചവിട്ടിവീഴ്ത്തി
തിരുവനന്തപുരം: ചികിത്സയിലുണ്ടായിരുന്ന രോഗി മരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ വനിത ഡോക്ടർക്ക് മർദനം. മരണവിവരം അറിയിച്ച ഡോക്ടറെ രോഗിയുടെ ഭർത്താവാണ് ചവിട്ടി പരിക്കേൽപിച്ചത്.
ന്യൂറോ ഐ.സി.യുവിലുണ്ടായിരുന്ന രോഗി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഐ.സി.യുവിൽനിന്ന് പുറത്തുവന്ന ഡോക്ടർ മരണവിവരം അറിയിച്ചതോടെ, പ്രകോപിതനായ രോഗിയുടെ ഭർത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തുകയായിരുന്നു. സുരക്ഷ ജീവനക്കാരും മറ്റും എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. പരിക്കേറ്റ ഡോക്ടർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അക്രമത്തിൽ മെഡിക്കൽ കോളജിലെ ഡോക്ടർമാർ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.