Posted On
date_range Updated On
date_range 17കാരനെ പീഡിപ്പിച്ച കേസിൽ യുവതി റിമാൻഡിൽ
പീരുമേട്: 17കാരനെ പീഡിപ്പിച്ച സംഭവത്തിൽ 28കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 17കാരൻ ആക്രമിച്ചെന്ന പരാതിയുമായാണ് കുമളി സ്വദേശിനി സ്റ്റേഷനിൽ എത്തിയത്.
പൊലീസ് അന്വേഷണത്തിൽ പാമ്പനാർ സ്വദേശിയായ 17കാരനൊപ്പം യുവതി താമസിക്കുന്നതായി കണ്ടെത്തി. 15 ദിവസത്തിലധികമായി ഒന്നിച്ച് താമസിച്ചിരുന്ന ഇവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് പരാതിയുമായി എത്തിയത്.
യുവതിയുടെ പീഡനത്തിന് ഇരയായെന്ന് മൊഴി നൽകിയതോടെ പ്രായപൂർത്തിയാകാത്തയാളെ പീഡിപ്പിച്ചതിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി യുവതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.